വെളിമുക്ക് സ്വദേശി ഷാഫി ഹൃദയസ്തംഭനം മൂലം മരിച്ചു

ഹയിൽ: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നു മണ്ഡലം വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി(51) ഹൃദയസ്തംഭനം മൂലം സൗദിയിലെ ഹായിലിൽ മരണപ്പെട്ടു. ഇവിടെ ഫറൂജ് ബ്രോസ്റ്റഡ് കടയിൽ ജോലി ചെയ്തുവരുന്നതിനിടയിൽ വെള്ളിയായ്ച്ച ഉച്ചക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ കിംഗ് കാലിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

പിതാവ്‌: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി പാറായി മൊയ്തീന്‍ കോയ ഹാജി. മാതാവ്: ആയിഷ. ഭാര്യ: ജിസ്‌റ തിരൂരങ്ങാടി. മക്കള്‍: മുഹമ്മദ് സജീര്‍, മുഹമ്മദ് സാമില്‍, മുഹമ്മദ് ഷസിന്‍, എമിന്‍ മുഹമ്മദ്, സഹോദരങ്ങള്‍: ശാഹിദ്, ഷമീം മാസ്റ്റര്‍ (പി.കെ.എം.എച്ച്,എസ്,എസ് എടരിക്കോട്), സലീന.

നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്നു ഹയിൽ കെഎംസിസി വെൽഫെയർ വിങ്ങ്  അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യു

റിപ്പോർട്ട്: സകരിയ്യ ആയഞ്ചേരി