ഹായിൽ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഫ്രൈഡേ കോർട്ട് ടീം വിജയികളായി

ഹായിൽ:  ഡിലൈറ്റ് ഹൈൽ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റന്റ് സമാപിച്ചു . ഹൈൽ പ്രാവശ്യയിലെ പ്രഗത്ഭരായ എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫ്രൈഡേ കോർട്ട് ഹായിൽ വിന്നേഴ്സ് ആയി. കിംങ്ങ്സ് പഞ്ചാബ് റണ്ണേഴ്സ് ആവുകയും ചെയ്‌തു. വിന്നേഴ്സ് ടിമിന് ഡിലൈറ്റ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും തലശ്ശേരി റെസ്റ്റോറൻന്റ് സ്പോൺസർ ചെയ്‌ത ട്രോഫിയും, റണ്ണേഴ്സ് ടിമിന് സൈൻ യുനൈറ്റഡ് സ്പോൺസർ ചെയ്‌ത ട്രോഫിയും സമ്മാനിച്ചു. ടൂണമെന്റിലെ ബെസ്റ്റ് ബാറ്റിസ്മാൻ ആയി സാബിർ ഉം ഫൈനലിൽ മാൻ ഓഫ് ദ മച്ചായി വക്കാസിനെയും തെരഞ്ഞടുക്കപ്പെട്ടു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക