ഹായിൽ നവോദയ കലാസാംസ്ക്കാരിക വേദി: നാലാമത് കേന്ദ്ര സമ്മേളനം ഷിബു തിരുവനന്തപുരം ഉൽഘാടനം ചെയ്തു

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള

ഹായിൽ: നവോദയ കലാസാംസ്ക്കാരിക വേദിയുടെ നാലാമത് കേന്ദ്ര സമ്മേളനം  സഖാവ് കോടിയേരി നഗറിൽ ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉൽഘാടനം ചെയ്തു.  മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ സംഘടനാ റിപ്പോർട്ടും  സെക്രട്ടറി ഹർഷാദ് കോഴിക്കോട് പ്രവൃത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: മനോജ് മട്ടന്നൂർ, സെക്രട്ടറി ഹർ ഷാദ് കോഴിക്കോട്, ട്രഷറർ  ഉസ്മാൻ കാവുംപടി ജീവകാരുണ്യ കൺവീനർ അബൂക്കർ ചെറായി, മീഡിയാ കൺവീനർ സമീർ  ആറ്റിങ്ങൽ എന്നിവരെ തിരഞ്ഞെടുത്തു.

സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ച് ഖസീം പ്രവാസി സംഘം രക്ഷാധികാരി അംഗം ഉണ്ണി കണിയാപുരം സംസാരിച്ചു. പുതിയ സെക്രട്ടറി ഹർഷാദ് നന്ദി പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക