മാനന്തവാടി സി എച് സെന്റർ ഭാരവാഹികൾ ഹായിൽ സന്ദർശിച്ചു

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള

ഹായിൽ: വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌, മാനന്തവാടി മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി അസീസ് കോറോം എന്നിവർ ഹ്രസ്വ സന്ദർശനാർത്ഥം ഹായിലിലെത്തി. മാനന്തവാടി ക്യാൻസർ സെന്ററിനോട് അനുബന്ധിച്ചു ഹായിൽ കെഎംസിസി യുടെ സഹകരണത്തോടെ നിർമ്മിക്കുന്ന സി എച് സെന്റർ സമുചയത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും, ശേഷിക്കുന്ന ജോലികൾ  ത്വരിത ഗതിയിൽ പൂർത്തീകരിച്ചു നാടിന് സമർപ്പിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനുള്ള അഭ്യർത്ഥനയുമായാണ് നേതാക്കൾ ഹായിലിൽ എത്തിയത്.

സ്വീകരണ യോഗത്തിൽ കെഎംസിസി ഹായിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട്‌ ബഷീർ മാള അധ്യക്ഷത വഹിച്ചു.  ടി. മുഹമ്മദ്‌ ഉത്ഘാടനം ചെയ്‌തു. വയനാട് ജില്ലയിലെ സി എച് സെന്ററിന്റെ ആവശ്യഗതയെ കുറിച്ചു ടി. മുഹമ്മദ്‌ സംസാരിച്ചു. ഇതുവരെ നടന്ന പ്രവൃത്തുകളുടെ  വിശദമായ വിവരങ്ങൾ സി എച് സെന്റർ ചെയർമാൻ കൂടിയായ അസീസ് കോറം സെൻട്രൽ കമ്മിറ്റി നേതാക്കളെ ബോധ്യപെടുത്തി.

ഹബീബ് ഹോസ്പിറ്റൽ എം. ഡി. നിസാം പാറക്കോട്ട് സംബന്ധിച്ചു. കെഎംസിസി ജനറൽ സെക്രട്ടറി കരീം തുവ്വൂർ സ്വാഗതവും ബാപ്പു എസ്റ്റേറ്റ് മുക്ക് നന്ദിയും പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക