ഹായിലിൽ ജമാൽ സാഹിബിനെ അനുസ്മരിച്ചു

ഹായിൽ: വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും, മുസ്ലിം ലീഗ് വയനാട് ജില്ലാ സീനിയർ വൈസ് പ്രസിഡന്റും, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന മർഹൂം ജമാൽ സാഹിബിന്റെ മയ്യിത്ത് നിസ്കാരവും അനുസ്മരണ യോഗവും ഹായിലിൽ സംഘടിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഹബീബ് മെഡിക്കൽ സെന്റെറിൽ കെ എം സി സി ഹായിൽ സെൻട്രൽ കമ്മിറ്റി, സമസ്ത ഇസ്ലാമിക് സെന്റെർ ഹായിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗത്തിൽ വാദിനൂർ അമീർ നാസർ ദാരിമി പ്രാർത്ഥന നടത്തി. കെ. എം. സി. സി ഹായിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മൊയ്തു മൊകേരി അദ്ധ്യക്ഷത വഹിച്ചു.

കെ എം സി സി ഹായിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കരീം തുവ്വൂർ, എസ്. ഐ. സി ചെയർമാൻ സഹീർ ഫൈസി, കെ എം സി സി ഹായിൽ സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

സൗദി കെ എം സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള സ്വാഗതവും സെൻട്രൽ കമ്മിറ്റി ട്രഷറർ ഹബീബുള്ള മദിരശ്ശേരി നന്ദിയും പറഞ്ഞു.