പത്ത് ദശലക്ഷം സന്ദര്‍ശകരെ ആകർഷിച്ച് റിയാദ് സീസണ്‍

റിയാദ്: അമ്പത് ദിവസം പിന്നിടുമ്പോള്‍ സൗദിയിലെ വിനോദോത്സവമായ റിയാദ് സീസണ്‍ പത്ത് ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിച്ചതായി അധികൃതർ. റിയാദ് സീസൺ നാലാം പതിപ്പ് ഒക്‌ടോബര്‍ 28-നാണ് ആരംഭിച്ചത്. സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ ആസ്വദിക്കുവാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
റിയാദ് സീസണിന്റെ ഭാഗമായി വ്യാഴാഴ്ച ഭക്ഷ്യമേള ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 26, 27 തീയതികളില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി ടെന്നീസ് കപ്പ് നടക്കും. ഡിസംബര്‍ 29 ന് തുര്‍ക്കി ഫുട്‌ബോള്‍ സൂപ്പര്‍ കപ്പ് ഫൈനല്‍ നടക്കും. ബൊളിവാര്‍ഡ് വേള്‍ഡ് സോണ്‍, ഇടം 40 ശതമാനത്തിലധികം വര്‍ദ്ധിച്ചു.
സംഗീത കച്ചേരികള്‍, തിയേറ്റര്‍ ഷോകള്‍, ഒരു ഫുട്‌ബോള്‍ മ്യൂസിയം, വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര വിഭവങ്ങള്‍ വിളമ്പുന്ന റെസ്‌റ്റോറന്റുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ റിയാദിലെ 12 വേദികളിലായാണ് വ്യാപിച്ചുകിടക്കുന്നത്.
ഈ വര്‍ഷത്തെ റിയാദ് സീസണില്‍ പത്ത് മുതല്‍ പന്ത്രണ്ട് ദശലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) തലവന്‍ തുര്‍ക്കി അലല്‍ഷൈഖ് അറിയിച്ചു.






