ഹായിൽ നവോദയ കലണ്ടർ പ്രകാശനം ചെയ്തു

ഹായിൽ: ഹായിൽ നവോദയ കലാ സാംസ്‌കാരിക വേദിയുടെ 2024 വർഷത്തെ കലണ്ടർ പ്രകാശനം ഹായിൽ ടൗണിലുള്ള അൽനൂർ ഓഡിറ്റോറിയത്തിൽ നടന്നു. നവോദയ മുഖ്യ രക്ഷാധികാരി സഖാവ് സുനിൽ മാട്ടൂൽ, അൽ അബീർ ഹായിൽ ജനറൽ മാനേജർ അജ്മലിന് കലണ്ടർ കൈമാറിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
നവോദയ കേന്ദ്രകമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, അൽ അബീർ മാർക്കറ്റിങ്ങ് മാനേജർ മൊഹിയുദ്ധീൻ, ഹായിൽ നവോദയ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വാർത്ത അറയച്ചത്: സക്കരിയ്യ ബിന്‍ അബ്ദുള്ള






