ബംഗാളിക്ക് മക്കയില്‍ വധശിക്ഷ നടപ്പാക്കി

മക്ക: ബംഗ്‌ളാദേശുകാരന്‍ മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നീ മൂന്നു പേരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ബംഗ്‌ളാദേശുകാരന് മക്കയില്‍ വധശിക്ഷ നല്‍കിയത്. കത്തിയും കത്രികയും ഉപയോഗിച്ച് കൊലപ്പെടുത്തി എന്നാണ് അബുല്‍കലാം അശ്‌റഫ് അലിക്ക എന്ന ബംഗ്‌ളാദേശുകരനെതിരെയുള്ള കേസ്. വേറൊരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മക്ക പ്രവിശ്യയില്‍ ആണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും കൊല്ലപ്പെട്ടവരുടെ പണവും ആഭരണങ്ങളും പ്രതി കവര്‍ന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.






