മക്കയില്‍ നിര്യാതനായത് ഹജജ് സേവന രംഗത്തെ സജജീവ സാന്നിധ്യം

മക്ക: ലോകത്തിന്റെ നാനാദിക്കില്‍നിന്നും പുണ്യം തേടി വിശുദ്ധ മക്കയിലെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യുന്ന മക്കയിലെ സാമുഹ്യ പ്രവര്‍ത്തകനാണ് മക്കയില്‍ നിര്യാതനായ എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് (50). കെ.എം.സി.സി എന്ന മക്കയിലെ ഏറ്റവും വലിയ മലയാളി സാമുഹ്യ സംഘടനയുടെ സജജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു യൂനുസ് കക്കാട്ട്.
മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചു ദിവസം മുമ്പ് സുബഹി നമസ്‌കാര ശേഷം ഭാര്യയുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തി. തലച്ചോറില്‍ രക്തസ്രാവമുണ്ടായിരുന്നു. കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ ഐ സി യു വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ സൗദിയുടെ നാനാദിക്കിലുമുള്ള കെ.എം.സ.സി പ്രവര്‍ത്തകരും മറ്റും അദ്ദേഹത്തിന്റെ രോഗശമനത്തിനായി പ്രാര്‍ത്ഥിച്ചു. പക്ഷേ, വിധി ദൈവത്തിലേക്ക് തിരിച്ച്‌പോകലരായിരുന്നു.
ഭാര്യ ആരിഫ മക്കയിലെ അല്‍നൂര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. മകള്‍ സഫയും മകന്‍ ആസിഫും മക്കയിലുണ്ട്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാനായി മക്ക കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.






