‘പെണ്‍ പുലരി” മെഗാ ഇവെന്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

2024 ഫെബ്രുവരി 9 ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ വെച്ച് ‘പെണ്‍ പുലരി” മെഗാ ഇവെന്റ് അരങ്ങേറും. നാട്ടില്‍ നിന്നുള്ള പ്രമുഖ ഗായകര്‍ അടക്കം പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ജിദ്ദ: വേള്‍ഡ് മലയാളി ഹോം ഷെഫ് ‘പെണ്‍ പുലരി” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഫാമിലി എന്റര്‍ടൈമെന്റ് മെഗാ ഇവെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. വേള്‍ഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്ററിന് നേതൃത്വം നല്‍കുന്ന വനിതാ പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. 2024 ഫെബ്രുവരി 9 ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തിലാണ് നാട്ടില്‍ നിന്നുള്ള പ്രമുഖ ഗായകര്‍ അടക്കം പങ്കെടുക്കുന്ന വിപുലമായ പരിപാടികള്‍ അരങ്ങേറുന്നത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
വനിതാ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ ശ്രീമതി റസീലാ സുധീറിന്റെ (യു. എ. ഇ) നേതൃത്വത്തില്‍ രൂപീകൃതമായ ആഗോള സംഘടനയാണ് വേള്‍ഡ് മലയാളി ഹോം ഷെഫ്.കേരളത്തില്‍ നിന്നുള്ള രണ്ടു വനിത കലാകാരികള്‍ കൂടാതെ ജിദ്ദയിലെ മറ്റു കലാകാരികളും മാറ്റുരയ്ക്കുന്ന നൃത്ത, സംഗീത പരിപാടികളും, വ്യത്യസ്തവും വൈവിധ്യവുമായ ഭക്ഷണ വിതരണ സ്‌റ്റോളുകളും പരിപാടിയുടെ പ്രധാന ആകര്‍ഷണകമായിരിക്കുമെന്നു സംഘടനാ പ്രതിനിധികളായ സോഫിയ സുനില്‍(ജിദ്ദ ചാപ്റ്റര്‍ അഡ്മിന്‍), സെലീന മുസാഫിര്‍, സാബിറ മജീദ്, മൗശ്മി ശരീഫ്, ഹസീന റഷീദ്, സുഹറ ഷൗക്കത്ത്, നജ്മ ഹാരിസ്, ജ്യോതി ബാബുകുമാര്‍, റുഫ്‌ന ഷിഫാസ്, നൂറുന്നിസ ബാവ എന്നിവര്‍ അറിയിച്ചു.
വനിതകള്‍ മാത്രമായി നേതൃത്വം നല്‍കി നടത്തുന്ന മെഗാ ഫാമിലി ഇവെന്റ് ജിദ്ദ കണ്ട ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഹസീന അഷറഫ്, ഖദീജ അലവി (ഫൈസി), നിസ, ഫര്‍ഷാ യൂനസ്, സാബിറ റഫീഖ്, ഫാബിത ഉനൈസ്, സെലീന നൗഫല്‍, സജ്‌നാ യൂനുസ്, ഹസീന സമീര്‍ ബാബു, ആസിഫ സുബ്ഹാന്‍, ഹനാന്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.






