വ്യാജ പ്രചരണം സൗദി പൗരന് തടവും പിഴയും

♠ അബു സ്വഫ
ജിദ്ദ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഔഷധ ഉല്‍പ്പന്നത്തിന്റെ ഫലപ്രാപ്തിയെകുറിച്ച് വ്യാജ പ്രചരണം നടത്തിയ സ്വദേശിയെ അധികൃതര്‍ പിടികൂടി ശിക്ഷവിധിച്ചു. ഒരു വര്‍ഷം തടവും ഒരുലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. അംഗീകൃത ഔഷധ ഉല്‍പ്പന്നത്തിനെതിരെയായിരുന്നു വ്യാജ പ്രചരണം. ഔഷധത്തിന്റെ ഫലപ്രാപ്തിയെയും സുരക്ഷയെയും കുറിച്ചാണ് സംശയകരമായ രീതിയില്‍ പ്രചരണം നടത്തിയത്.
സൗദി സൈബര്‍ ക്രൈം വിരുദ്ധ നിയമ പ്രകാരണമാണ് അറസ്റ്റ് ചെയ്ത് ശിക്ഷ വിധിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
സൈബര്‍ സുരക്ഷാ നിയമങ്ങള്‍ എല്ലാവരു പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സമൂഹത്തിന് ദോഷമുണ്ടാക്കുന്ന നിയമവിരുദ്ധമായി, തെറ്റിദ്ധരിപ്പിക്കുന്നതടക്കമുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. അത്തരക്കാര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.






