പറപ്പൂർ പഞ്ചായത്ത് ജിദ്ദ കെഎംസിസിക്ക് പുതിയ നേതൃത്വം

♠ അബുസ്വഫ
ജിദ്ദ: വിപുലമായ പങ്കാളിത്തം കരുത്തുറ്റ കമ്മിറ്റികൾ എന്ന ശീർഷകത്തിൽ മലപ്പുറം ജില്ല കെഎംസിസി തൃതല കമ്മിറ്റി പുനസംഘടനയുടെ ഭാഗമായി പറപ്പൂർ പഞ്ചായത്ത് ജിദ്ദ കെഎംസിസിക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അലി ഹാജിയുടെ അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ കാല കോവിഡ് പ്രവർത്തനങ്ങളിൽ പറപ്പൂർ പഞ്ചായത്തിലെ പ്രവാസികളെ ഓൺലൈൻ മുഖേന ക്രോഡീകരിക്കുന്നതിൽ ജിദ്ദ പറപ്പൂർ പഞ്ചായത്ത് കമ്മിറ്റിയെ വഹിച്ച പങ്ക് യോഗത്തിൽ പ്രസംഗിച്ചവർ എടുത്തു പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
സി കെ റസാഖ് മാസ്റ്റർ, എ.കെ. ബാവ, അഹമ്മദ് അച്ചനബലം, എന്നിവർ പ്രസംഗിച്ചു. നൗഷാദ് അലി കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി തിരഞെടുത്ത അബൂബക്കർ അരിമ്പ്ര യെ ആദരിച്ചു.
പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പിനു അബ്ദുലത്തീഫ് കുന്നോല, റാഫി ഒലിയിൽ, ഹംസ കെ.കെ എന്നിവർ നേതൃത്വം നൽകി. ഇസ്മായിൽ സി പി ഖിറാഅത്തു നടത്തി. നൗഷാദ് അലി സ്വാഗതവും ഹമീദ് നന്ദിയും പറഞ്ഞു.
കമ്മിറ്റി ഭാരവാഹികൾ:
അഡ്വൈസറി ചെയർമാൻ: ഇബ്രാഹിം മുക്കിൽ, വൈസ് ചെയർമാൻ: സൈദലവി പി.കെ, ഹംസ. പ്രസിഡന്റ്: അബ്ദുള്ള ടി.ടി, വൈസ് പ്രസിഡന്റ്: നജീബ് പാലത്, അബ്ദുറഹിമാൻ .എം.പി, അഹ്‌മദ് ഇ.കെ അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി: ഹമീദ് ചോലക്കുണ്ട്, ജോയിന്റ് സെക്രട്ടറി: ഷബീർ അലി, ഓർഗാനിസിങ് സെക്രട്ടറി: ശിഹാബ് പാലത്, ട്രഷറർ : ഇബ്രാഹിം പന്തലുകാരൻ, പബ്ലിക് റിലേഷൻ & മീഡിയ: ഇക്ബാൽ, വെൽഫയർ: ഇസ്മായിൽ മുക്കിൽ,






