സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞടുത്ത ബഷീര്‍ മാളക്കു സ്വീകരണംനല്‍കി

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള
ഹയില്‍: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത ബഷീര്‍ മാളക്കു ഹയില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ഹയില്‍ സിറ്റിയിലെ അറഫ ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സിറ്റി, ബര്‍സ്സാന്‍, സദിയാന്‍, സനാഇയ്യ, നുഗ്ര എന്നീ ഏരിയ കമ്മിറ്റികളെ പ്രധിനിധീകരിച്ചു നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഹയില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഹബീബുള്ള മദിരശ്ശേരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മൊയ്തുമൊകേരി ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
സഗീര്‍ അലി ഫൈസി ഖുര്‍ആന്‍ പാരായണം നടത്തി. നാസര്‍ ദാരിമി(എസ്‌ഐസി), നിസാം പാറക്കോട്( ഹബീബ് മെഡിക്കല്‍ സെന്റര്‍ എംഡി), കെഎംസിസി നാഷണല്‍ കമ്മിറ്റി കൗണ്‍സിലര്‍ മുനീര്‍ തൊഴക്കാവ്, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്‌റഫ് അഞ്ചരക്കണ്ടി, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ കൊല്ലം, സകരിയ ആയഞ്ചേരി, നൗഷാദ് ഓമശ്ശേരി, സിറാജുല്‍ മുനീര്‍, ജോയിന്റ് സെക്രട്ടറിമാരായ സകരിയ കാവുംപടി, ബാപ്പു എസ്‌റ്റേറ്റ് മുക്ക്, അഷ്‌കര്‍ വടകര, ഖാദര്‍ കൊടുവള്ളി, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ സജീദ് വൈ.എം, മന്‍സൂര്‍ പടനിലം, നാസര്‍ ചീക്കിലോട്, എ.വി.സി ഇബ്രാഹിം, നിയാസ് കണ്ണൂര്‍, ഷാഹിദ് ശിവപുരം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഒട്ടനേകം പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി മാറിയ കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാപദ്ധതിയെകുറിച്ചും, അതിന്റെ ആവശ്യകതയെ കുറിച്ചും ബഷീര്‍ മാള മറുപടി പ്രസംഗത്തില്‍ വ്യക്തമായി വിശദീകരിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ സൗദി കെഎംസിസി മത, രാഷ്ട്രീയ വേര്‍തിരിവില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎംസിസി ഹയില്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം ഹയില്‍ കെഎംസിസി ഉപാധ്യക്ഷനും സീനിയര്‍ നേതാവുമായ സക്കരിയ പള്ളിപ്രവും വിവിധ ഏരിയ കമ്മിറ്റികളുടെ ഉപഹാരവും നല്‍കി. വിവിധ ഏരിയാ കമ്മിറ്റികള്‍ ഹാരാര്‍പ്പണവും നടത്തി.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കരീം തുവ്വൂര്‍ സ്വാഗതവും റഫീഖ് അഞ്ചരക്കണ്ടി നന്ദിയും പറഞ്ഞു.






