സ്നേഹ സഞ്ചാര യാത്രക്ക് ഹായിലിൽ സ്വീകരണം നൽകി

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള

ഹായിൽ: ഇന്ത്യൻ കൽച്ചറൽ ഫെഡെറേഷൻ (ICF) ന്റെ ഇന്റർനാഷണൽ കമ്മിറ്റി നേത്രത്വം നൽകുന്ന ആഗോള സ്നേഹ സഞ്ചാര യാത്രക്ക് ചരിത്രമുറങ്ങുന്ന ഹായിലിൽ ഗംഭിര സ്വീകരണം നൽകി. ബെറ്റർ വേൾഡ് & ബെറ്റർ ടുമാറോ” എന്ന പ്രമേയ പ്രചരണാർത്ഥമാണ് ഐ സി എഫ് ന്റെ ഉന്നത നേത്രത്വങ്ങൾ വിവിധ രാജ്യങ്ങളിലെ പ്രവാസി ജീവിതങ്ങളുമായി സംവധിച്ച് യാത്രചെയ്യുന്നത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

മദീന മുനവ്വറയിൽ നിന്നും ഹായിലിൽ എത്തിയ സ്നേഹ സഞ്ചാര യാത്രക്ക് സിറ്റി ഫ്ലവർ ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഐ സി എഫ് സൗദി നാഷണൽ ജനറൽ സെക്രട്ടറി നിസാർ കാട്ടിൽ ഉൽഘാടനം ചെയ്തു.ഐ സി എഫ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് ബഷീർ സഅദിയുടെ അധ്യക്ഷത വഹിച്ചു. സ്നേഹ സഞ്ചാര യാത്രയുടെ നായകനും ഐ സി എഫ് ന്റെ ഇന്ത്യൻ നാഷണൽ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയുമായ നിസാർ സഖാഫി ഒമാൻ പ്രമേയ പ്രഭാഷണം നടത്തി.

സ്വീകരണ സമ്മേളനത്തിൽ സലിം പാലച്ചിറ, അബ്ദുളള സഅദി ചെറുവാടി, അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ, അബ്ദുൽ റഹ്മാൻ മദനി, ചാൻസ അബ്ദുൽ റഹ്മാൻ, ഷൗക്കത്ത് ചെമ്പിലോട് തുടങ്ങിയവർ സംബന്ധിച്ചു. ബഷീർ നെല്ലളം സ്വാഗതവും അബ്ദുൽ സലാം സഅദി നന്ദിയും പറഞ്ഞു.