ഹായിൽ കെഎംസിസിയുടെ കൈത്താങ്ങിൽ കുടക്സ്വദേശി നാടണിഞ്ഞു

ഹായിൽ: ഹായിലിൽ നിന്നും 40കിലോമീറ്റർ അകലെ അൽകാ അല്ഖായിദിൽ ജോലിക്കിടയിൽ കുടക് സ്വദേശി കാദർ ജോലിസമയത്ത് കുഴഞ്ഞു വീഴുകയും കിങ് ഖാലിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കയും ചെയ്തു. വിദഗ്ദ്ധ ചികിത്സ ആവശ്യമായതിനാൽ ഡോക്ടർമാർ അദ്ദേഹത്തെ നാട്ടിലെക്ക് അയക്കുന്നതാണു നല്ലതെന്നു ഉപദേശിച്ചു. പരസഹായിയും വീൽച്ചെയറും അത്യാവശ്യമായ സ്ഥിതിക്ക് വലിയ സാമ്പത്തിക ചിലവ് ഇതിലേക്കായി ആവശ്യമായി വന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സാമ്പത്തികമായി തീരെ കഴിക്കവില്ലാത്ത രോഗിക്കും കുടുംബത്തിനും ഈ ചിലവ് താങ്ങാവുന്നതിലപ്പുറമായിരുന്നതിനാൽ അദ്ധേഹത്തിന്റെ കുടുംബം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ സമീപിച്ചു. സാദിക്കലി തങ്ങൾ ബാംഗ്ളൂർ കെഎംസിസി പ്രസിഡണ്ട് നൗഷാദ് സാഹിബുമായും ഹായിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കന്മാരുമായി സംസാരികുകയും ഖാദറിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുവാൻ ആവശ്യപ്പെട്ടു. അതിനനുസരിച്ച് ടിക്കറ്റ് ഉൾപ്പെടെ വേണ്ട എല്ലാ സഹായങ്ങളും നൽകി സൗദി എയർലൈൻസിൽ അദ്ദേഹത്തെ നാട്ടിലെത്തിച്ചു.

ഹയിൽ കെഎംസിസി വെൽഫയർ വിംഗ് നേതാവ് ഫൈസൽ കൊല്ലം നടപടികൾക്ക് ചുക്കാൻ പിടിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള, വെൽഫെയർ വിങ് നേതാക്കളായ സിദ്ദിഖ് മട്ടന്നൂർ, സകരിയ്യ ആയഞ്ചേരി, റഫീഖ് അഞ്ചരക്കണ്ടി, ഹബീബ് ക്ലിനിക്ക് എം ഡി നിസാം, സാമൂഹ്യ പ്രവർത്തകൻ മഹമൂദ്കാക്കാട്, തുടങ്ങിയവർ പ്രവർത്തനം ഏകോപിപ്പിച്ചു.
എസ്. ഐ. സി ഹായിൽസെൻട്രൽ കമ്മിറ്റിയും, ഹബീബ് മെഡിക്കൽ സെന്ററും, മറ്റു സുമനസ്സുകളും സാമ്പത്തീകമായും മറ്റു രീതിയിലും കൂടെ നിന്ന് സഹകരിച്ചു.






