ജിദ്ദ ഒ.ഐ.സി.സി  എറണാകുളം ജില്ലാ കമ്മറ്റി  നിലവിൽ വന്നു

ജിദ്ദ:  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  പോഷക സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ജിദ്ദ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ ഖാദർ ആലുവ, ഹർഷദ് ഏലൂർ എന്നിവരുടെ രണ്ടു പാനലുകളാണ് മുഖ്യ വരണാധികാരിക്ക് സമർപ്പിക്കപ്പെട്ടത്.

മുൻ പ്രസിഡണ്ട്  സഹീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. മുഖ്യ പ്രിസൈഡിങ് ഓഫീസറായ  അലി തേക്കുതോ[ടിന്റെ  പുതിയ കമ്മിറ്റി പ്രഖ്യാപനത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു..
പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹർഷദ് ഏലൂരിനെ ശ്രീ അലി തേക്കുതോട് ഹാരാർപ്പണം  അണിയിച്ചു. ജനറൽ സെക്രട്ടറി ശ്രീ ജോസഫ് തുണ്ടത്തിൽ ന് ശ്രീ ഹക്കീം പാറക്കൽ ഹാരാർപ്പണം  അണിയിച്ചു  ട്രഷറർ  ശ്രീ ബിനോദ് നാലുകണ്ടത്തിൽ ന് ശ്രീ മുജീബ് തൃത്താല ഹാരാർപ്പണം നടത്തി..
ജിദ്ദ റീജിയണൽ കമ്മിറ്റി റെപ്രസെന്റീവ് മാരായി ശ്രീ മോഹൻ ബാലനെയും  ശ്രീ സഹീർ മാഞ്ഞാലിയെയും  നോമിനേറ്റ് ചെയ്തു.
മറ്റു കമ്മറ്റി ഭാരവാഹികൾ,
ശ്രീ.ബാബു ചക്കിയേത്ത്
ശ്രീ.അൻവർ കെ. എ
ശ്രീ.എബി മാത്യു
(വൈസ് പ്രസിഡണ്ടുമാർ )
ശ്രീ.ജോസ തുണ്ടത്തിൽ.
ജനറൽ സെക്രട്ടറി
ശ്രീ.അൻഫൽ ബഷീർ
ശ്രീ.റിജോയ് സി ജെ
ശ്രീ നൗഫൽ ഹമീദ്
ശ്രീ വിനോദ്  ഉണ്ണികൃഷ്ണൻ
ശ്രീ യേശുദാസ്
(സെക്രട്ടറിമാർ)
ശ്രീ ബിനോദ് N R
( ട്രഷറർ)
ശ്രീ അസ്ഹർ അലി
(അസിസ്റ്റന്റ് ട്രഷറർ)
എക്സിക്യൂട്ടീവ് മെമ്പർമാർ
ശ്രീ അബ്ദുൽ റസാഖ്, ശ്രീ ഷൈജൻ കെ ജെ, ശ്രീ ജോമോൻ കുര്യൻ, ശ്രീ മുഹമ്മദ് റാഫി, ശ്രീ. മുഹമ്മദ് ശിഹാബ് സി  എ
എന്നിവരെയും തിരഞ്ഞെടുത്തു..
എബിമാത്യൂ,നൗഫൽ ഹമീദ്,ഷൈജൻ ,
ഷരീഫ്അറക്കൽ ,മുജീബ് തൃത്താല,ഹക്കീംപാറക്കൽ,ഹുസൈൻചുള്ളിയോട്,നാസർ കോഴിത്തൊടി,ഇസ്മായിൽ കൂരിപൊയിൽ ,റാഷിദ് ,മണിയൻ തിരുവനപ്പുരം ,മജീദ് ചാലിൽ,അഷറഫ് കുമ്മാളി,ഷിബു കാളികാവ്,യാസർ കുഞ്ഞാലി ഹാജി,രഞ്ജിത്ത് ചെങ്ങന്നൂർ ,ഉമ്മർ മങ്കട എന്നിവർ ആശംസകൾ നേർന്നു.
മുഖ്യ പ്രിസൈഡിങ് ഓഫീസർ ശ്രീ അലി തേക്കത്തോട്  ശ്രീ ഷരീഫ് അറക്കൽ ശ്രീ മുജീബ് തൃത്താല അസി പ്രിസൈഡിങ് ഓഫീസർ മമ്മദ് പൊന്നാനി. എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു