ചലച്ചിത്ര താരം സിദ്ധീഖിനെയും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് നവാസ് മീരാനെയും സ്വീകരിച്ചു

ജിദ്ദ: നാളെ(ഡിസംബര്‍ 8) ജിദ്ദയില്‍ നടക്കുന്ന സിഫ് ഫൈനല്‍ മത്സരങ്ങളുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ ജിദ്ദയിലെത്തിയ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് നവാസ് മീരാന്‍, പ്രശസ്ത ചലച്ചിത്ര താരം സിദ്ധീഖ് എന്നിവരെ വിമാനത്താവളത്തില്‍ സിഫ് ഭാരവാഹികള്‍ സ്വീകരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, ജനറല്‍ സെക്രട്ടറി നിസ്സാം മമ്പാട്, സെക്രട്ടറിമാരായ അയ്യൂബ് മാസ്റ്റര്‍, അന്‍വര്‍ വല്ലാഞ്ചിറ, മുഖ്യ രക്ഷാധികാരി നസീര്‍ ശാന്തപുരം എന്നിവര്‍ ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരിക്കുവാനുണ്ടായിരുന്നു.

നവാസ് മീരാനെ സിഫ് ഭാരവാഹികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു
സിഫ് ഈസ് ടി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച (ഡിസംബര്‍ 8ക്ക വൈകുന്നേരം 5 മണി മുതല്‍ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. എ, ബി എന്നീ രണ്ടു സീനിയര്‍ ഡിവിഷനുകളും ഡി ഡിവിഷനില്‍ പതിനേഴ് വയസിന് താഴെയുള്ള ജൂനിയര്‍ താരങ്ങളുമാണ് ഫൈനല്‍ മത്‌സരത്തില്‍ കളിക്കുക.
എ ഡിവിഷന്‍ ഫൈനല്‍ മത്സരത്തില്‍ പ്രിന്റെക്‌സ് റിയല്‍ കേരള എഫ് സി, പവര്‍ഹൗസ് മഹ്ജര്‍ എഫ്‌സിയെ നേരിടും. ബി ഡിവിഷനില്‍ സൈക്‌ളോണ്‍ ഐ ടി സോക്കര്‍, എഫ് സി അനലിറ്റിക്‌സ് റെഡ് സീ ബ്ലാസ്‌റ്റേഴ്‌സിനെയും ഡി ഡിവിഷനില്‍ ബദര്‍ അല്‍ തമാം ടാലന്റ് ടീന്‍സ് അക്കാദമി സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ അക്കാദമിയെയും നേരിടും.
സ്‌റ്റേഡിയം ലൊക്കേഷന്‍ കാണുവാന്‍ താഴെ ക്‌ളിക്ക് ചെയ്യുക
https://www.google.com/maps/place/21%C2%B030’02.0%22N+39%C2%B014’49.2%22E/@21.5005648,39.2444161,17z/data=!3m1!4b1!4m4!3m3!8m2!3d21.5005648!4d39.246991?hl=en&entry=ttu






