അപകീര്‍ത്തി; മാധ്യമ പ്രവര്‍ത്തകന് മൂന്ന് ലക്ഷം റിയാല്‍ പിഴ

♠ അബൂസഫ
ജിദ്ദ: ഒരുവിഭാഗത്തെ അവഹേളിച്ച സൗദിയിലെ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകന് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ മൂന്ന് ലക്ഷം സൗദി റിയാല്‍ പിഴയിട്ടു. സ്‌പോര്‍ട്‌സ് ചാനലുമായി ബന്ധപ്പെട്ട് തത്സമയ സംപ്രേക്ഷണത്തിനിടെ ഒരു സാമൂഹിക ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പിഴ ചുമത്തിയത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
റിപ്പോര്‍ട്ടിംഗിലെ ഉള്ളടക്കം ഗുണനിലവാരമുള്ളതാക്കുവാന്‍ ശിക്ഷാ നടപടി ഉപകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്നതാണ് സ്‌പോര്‍ട്‌സ് പരിപാടികള്‍. ഇത്തരം പരിപാടികളില്‍ വിദ്വേഷവും വിഭാഗീയതയും അരുതെന്നും, ശിക്ഷാ നടപടി മറ്റ് മീഡിയാ പ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പാണെന്നും അധികൃതര്‍ വ്യക്തമാക്കി.






