ഗൂഗ്‌ളീസ് നാനോ ക്രിക്കറ്റ് ടൂര്‍ണ്ണമൊന്റ് ഡിസംബര്‍ 15, 22 തിയ്യതികളില്‍

ജിദ്ദ: ജിദ്ദയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്‌ളബായ ഗൂഗ്‌ളീസ് നാനോ ക്രിക്കറ്റ് ടൂര്‍ണ്ണമൊന്റ് ഡിസംബര്‍ 15, 22 എന്നീ വെള്ളിയാഴ്ചകളില്‍ ജിദ്ദയില്‍ നടക്കും. ഉച്ചക്ക് 2 മണിമുതല്‍ രാത്രി 11 മണി വരെ ഫലസ്തീന്‍ സ്ട്രീറ്റിലെ ഇഖ്‌ലാസ് ഗ്രൗണ്ടിലാണ് മല്‍സരം നടക്കുക. ജിദ്ദയിലെ പ്രമുഖരായ 12 ടീമുകള്‍ മത്‌സരത്തില്‍ മാറ്റുരക്കും. ജിദ്ദയിലെ കലാ, കായിക, സാംസ്‌കാരിക രഗത്തെ പ്രമുഖര്‍ മത്‌സര വേദിയില്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ റഷീദ് അലി അറിയിച്ചു.