മദീനയില്‍നിന്നും ഫ്‌ളൈനാസ് പുതിയ ആറ് ലക്ഷ്യ സ്ഥാനങ്ങളിലേക്കുകൂടി

♠ അബുസഫ
മദീന: മദീനയില്‍നിന്നും പുതിയ 6 ദേശീയ, അന്തര്‍ദേശീയ വിമാന സര്‍വ്വീസ് ഫ്‌ളൈ നാസ് ആരംഭിച്ചു. അബഹ, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് ഫ്‌ളൈനാസ് ആരംഭിച്ച ആഭ്യന്തര സര്‍വ്വീസുകള്‍. ദുബായ്, അമ്മാന്‍, ഇസ്താംബുള്‍, അങ്കാറ എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വ്വീസുകളും ഫ്‌ളൈനാസ് തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതലാണ് പുതിയ സേവനം തുടങ്ങിയത്.
സൗദി അറേബ്യയുടെ ചെലവ് കുറഞ്ഞ എയര്‍ലൈനായ ഫ്‌ളൈനാസ് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുതിയ ലക്ഷ്യ സ്ഥാനത്തേക്കുള്ള സേവനം ആരംഭിച്ച വിവരം സൗദി പ്രസ് ഏജന്‍സിയാണ് അറിയിച്ചത്.






