ഒഐസിസി ജിദ്ദ – കോഴിക്കോട് ജില്ലാ കമ്മിറ്റി നിലവില്‍വന്നു

♠ അബു സഫ

ജിദ്ദ: ഒഐസിസി വെസ്‌റ്റേണ്‍ റീജിയണല്‍ കമ്മിറ്റിക്ക് കീഴിലുള്ള ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി നിലവില്‍വന്നു. അബ്ദുല്‍ നാസര്‍ കൊഴിതോടിയാണ് പ്രസിഡണ്ട്. വൈസ് പ്രസിഡണ്ട്മാര്‍ അബ്ദുല്‍ അസീസ് ഇ.വി, രവീന്ദ്രന്‍ വടക്കേ പറയാറുകണ്ഡി, കരീം കോടല്‍ വീട്. ജനറല്‍ സെക്രട്ടറി മജീദ് ചാലില്‍ പേരാമ്പ്ര, പാലക്ക മണ്ണില്‍ മുഹമ്മദ് യാസര്‍, എഞ്ചിനീയര്‍ അബ്ദറഹ്‌മാന്‍ പുല്‍പാടി.

സെക്രട്ടറിമാര്‍: ടി.കെ അജയകുമാര്‍, നൗഷാദ് കെ.കെ, നാസര്‍ പടന്ന, ഷാജഹാന്‍ തയ്യില്‍, സുബൈര്‍ തൊണ്ടിക്കോട്, ബാപ്പു ജാഫര്‍. ട്രഷറര്‍: ഷിനോയ് ദാമോദരന്‍. അസിസ്റ്റന്റ് ട്രഷറര്‍: അംജദ് എ.കെ, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍: അഷ്‌റഫ് വായില്‍, ജോബി ചാക്കോ, എം.വി ബീരാന്‍, അഷ്‌റഫ് ഇറഞ്ചിക്കല്‍ പാലത്ത്, അലി കോശാനി വീട്, മുഹമ്മദ് ബാര്‍ജീഷ് കോഴിത്തൊടി, മുഹമ്മദ് ശരീഫ് നരിക്കുനി, മൊയ്തീന്‍കുട്ടി അമീര്‍, ചാലില്‍ മസ്‌ന, അബ്ദുള്ള മീതീല്‍. മുഹമ്മദ് അന്‍വര്‍ സാദത്ത്, റിയാസ് കള്ളിയത്ത്, ഷമീര്‍ഷാ കളത്തില്‍. റീജിണല്‍ കമ്മിറ്റി പ്രതിനിധികള്‍: സി.ടി അലികുട്ടി, പ്രിന്‍സാദ് പാറയി, അഷ്‌റഫ് കുമ്മാളി, എന്‍ജിനീയര്‍ മുഹമ്മദ് ഇഖ്ബാല്‍ പോക്കുന്ന്.

ജിദ്ദ റീജിണല്‍ കമ്മിറ്റി ചുമതലപ്പെടുത്തിയ റിട്ടേണിംഗ് ഓഫീസര്‍മാരായ മമ്മദ് പൊന്നാനി(ജനറല്‍ സെക്രട്ടറി ജിദ്ധ റീജിണല്‍ കമ്മിറ്റി), ഹക്കീം പറാക്കല്‍ (മുന്‍ മലപ്പുറം ജില്ലാകമ്മിറ്റി പ്രസിഡണ്ട്), മുസ്തഫ പെരുവള്ളൂര്‍ (സീനിയര്‍ ലീഡര്‍), അഷറഫ് വടകേകട് (തൃശൂര്‍ജില്ല കമ്മിറ്റി പ്രസിഡന്റ്), എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

മുന്‍ ജില്ല കമ്മിറ്റി പ്രസിഡണ്ട് അനില്‍ മുഹമ്മദ് അമ്പലപള്ളി പുതുതായി തെരഞ്ഞെടുത്ത പ്രസിഡണ്ടിന് ഷാള്‍ അണിയിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സമീര്‍ നദ്‌വി, തൃശൂര്‍ ജില്ലാ സെക്രട്ടറി നാസര്‍ സൈന്‍, മലപ്പുറം ജില്ല മുന്‍ സെക്രട്ടറി ഉമ്മര്‍ മങ്കട എന്നിവര്‍ ആശംസകള്‍ നേരുന്നു.