ഹായില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പുതുവര്‍ഷ കലണ്ടർ പ്രകാശനം ചെയ്തു

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള

ഹായില്‍: കെഎംസിസി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. സിറ്റി ഏരിയയില്‍ ഹബീബ് മെഡിക്കല്‍ സെന്റര്‍ എം ഡി നിസാം എടത്തനാട്ടുകരയ്ക്ക് ആദ്യ കോപ്പി നല്‍കി ആക്ടിംഗ് പ്രസിഡണ്ട് ബഷീര്‍ മാള ഉത്ഘാടനം നിര്‍വ്വഹിച്ചു.

ബര്‍സാന്‍ ഏരിയയില്‍ അസ്രാര്‍ എം.ഡി മുഹമ്മദ് രാഗിക്ക് കലണ്ടര്‍ നല്‍കി കൊണ്ട് ഫൈസല്‍ കൊല്ലവും പ്രകാശനം നടത്തി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കരീം തുവ്വൂര്‍, ട്രഷറര്‍ ഹബീബ് കുറ്റിപ്പുറം, സകരിയ്യ ആയഞ്ചേരി, ബാപ്പു എസ്‌റ്റേറ്റ്മുക്, നൗഷാദ് ഓമശ്ശേരി, സക്കറിയ പള്ളിപ്പുറം, കാദര്‍ കൊടുവള്ളി, എ.വി.സി ഇബ്രാഹിം, റംഷി ഒമ്പാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.