ജിദ്ദ റിയാദ് സൗദിയ വിമാനം അടിയന്തിരമായി മദീനയില്‍ ഇറക്കി

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള

മദീനയില്‍ ഇറക്കിയത് യമനി യുവതിക്ക് അടിയന്തിര ചികിത്‌സ നല്‍കാന്‍

മദീന: ജിദ്ദയില്‍നിന്നും റിയാദിലേക്കു പറന്ന സൗദിയ വിമാനം എസ്‌വി 1038 ആണ് അടിയന്തിരമായി മദിനയില്‍ ഇറക്കിയത്. ചൊവ്വാഴ്ച വൈീട്ട് വിമാനം പറന്ന് അരമണിക്കൂറിനുള്ളിലാണ് മദീനയിലിറക്കിയത്. വിമാനത്തിലെ യാത്രക്കാരിയായ 20 വയസ്സ് പ്രായമുള്ള യമനി യുവതിക്ക് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വിമാനം ഇറക്കേണ്ടിവന്നത്. വിമാനത്തിലെ മെഡിക്കല്‍ സംഘം പ്രാധമിക ശുശ്രുഷ നല്‍കിയെങ്കിലും ക്യാപ്റ്റനോട് മെഡിക്കല്‍ സംഘം ആവശ്യപ്പെട്ടത് പ്രകാരം അടിയന്തര ലാന്‍ഡിംഗ് തീരുമാനിക്കുകയായിരുന്നു.

വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളില്‍ യുവതിക്ക് ബോധക്ഷയം ഉണ്ടാവുകയായിരുന്നു. യുവതിയുടെ അവസ്ഥയെക്കുറിച്ച് വിമാന ജീവനക്കാരെ അറിയിക്കുകയും വിമാനത്തിലുണ്ടായിരുന്ന സൗദി മെഡിക്കല്‍ സംഘം യുവതിയെ പരിശോധിച്ചു.

മദീന വിമാനം വിമാനത്താവളത്തിലെത്തിയ ഉടന്‍ യുവതിയെ മദീന സല്‍മാന്‍ കിംഗ് സല്‍മാന്‍ മെഡിക്കല്‍ സിറ്റിയുടെ കീഴിലുള്ള മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി.