പാറയില്‍ കാദറിനു കെഎംസിസി സ്വീകരണം നല്‍കി

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള

ഹായില്‍: ചന്ദ്രിക റീഡേഴ്‌സ് ഫോറം അംഗവും മുന്‍ കെഎംസിസി നേതാവു കൂടിയായ പാറയില്‍ കാദറിനു ഹായില്‍ കെഎംസിസി സ്വീകരണം നല്‍കി. സ്വീകരണ പരിപാടിയില്‍ അഷ്‌റഫ് അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ചു.

സെന്‍ട്രല്‍ കെ.എം.സി.സി കമ്മിറ്റി നേതാക്കളായ ഫൈസല്‍ കൊല്ലം, കരീം തുവ്വൂര്‍, സിദ്ധീഖ് മട്ടന്നൂര്‍, റഫീഖ് അഞ്ചരക്കണ്ടി, സകരിയ്യ കാവുമ്പടി എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തിനു നന്ദി പറഞ്ഞ് പാറയില്‍ കാദര്‍ സംസാരിച്ചു.

ഷാഹിദ് ശിവപുരം സ്വാഗതവും, സി വി നൗഫല്‍ നന്ദി യും പറഞ്ഞു. റസാഖ് കക്കയങ്ങാട്, സിദ്ധിഖ് കവുമ്മല്‍, സമീര്‍ പാലക്കാട്,, അബ്ദുള്ള കുട്ടി, സകരിയ്യ പള്ളിപ്പുറം, റസാഖ് ഫൈസി, സജിദ് പാനൂര്‍, റംഷി ഒമ്പാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.