”ദാമ്പത്യ ജീവിതം പ്രശ്‌നങ്ങളും, പ്രതിവിധികളും” പഠന ക്ലാസ്സ് സംഘടിപ്പിച്ചു

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള
ഹായില്‍: എസ്. ഐ. സി ഹായില്‍ ഘടകം ”ദാമ്പത്യ ജീവിതം പ്രശ്‌നങ്ങളും പ്രതിവിധികളും” എന്ന വിഷയത്തില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ജീവിതത്തില്‍ ഏറ്റവും നല്ല സുഹൃത്തും, കാമുകനും, കൗണ്‍സിലറും, സര്‍വ്വോപരി എല്ലാം പങ്കിട്ട് ജീവിക്കുന്നവരുമായിരിക്കണം ദമ്പതിമാരെന്നു യോഗത്തില്‍ മുഖ്യ പ്രഭാഷകനും ട്രൈനറുമായ റസാഖ് ബാഖവി എടപ്പാള്‍ സദസ്സിനെ ഉത്‌ബോധിപ്പിച്ചു.
ഒട്ടുമിക്ക സ്ത്രീകളുടെയും ശാരീരിക, മാനസിക, പ്രശ്‌നങ്ങള്‍ക്ക് കാരണം ലൈംഗികത പൂര്‍ണ്ണ തോതില്‍ ആസ്വദിക്കാന്‍ കഴിയാത്തതാണെന്ന് യോഗത്തില്‍ സംസാരിച്ച ഡോക്ടര്‍: റസാഖ് ഉമ്മത്തൂര്‍ അഭിപ്രായപെട്ടു. സഗീര്‍ ഫൈസി ”സെക്‌സ് ജീവിതം ഇസ്‌ലാമില്‍ ”എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു.
നാസര്‍ ദാരിമി, ഹമീദ് അരീക്കോട്, നിസാം ഹബീബ് മെഡിക്കല്‍സ് തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. ഹായിലിന്റെ വിവിധ ഭാഗത്തുനിന്നുള്ള മലയാളി കുടുംബങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു. കുട്ടികള്‍ക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. മികച്ച ചിത്രങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഹബീബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി ബഷീര്‍ മാള സ്വാഗതവും, നൗഷാദ് യു കെ നന്ദിയും പറഞ്ഞു. ഫൈസല്‍ ചാത്തന്നൂര്‍, അഷ്‌റഫ് അഞ്ചരക്കണ്ടി, കരീം തുവ്വൂര്‍, ബാപ്പു സാഹിബ്, കബീര്‍ മര്‍ഹബ, കാദര്‍ കൊടുവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






