ജീപാസ് ഇ-കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോം ആരംഭിച്ചു

ജിദ്ദ: വര്‍ഷങ്ങളുടെ സേവന ചരിത്രവുമായി ആഗോള വിപണികളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ജീപാസ് സൗദി അറേബ്യയിലെ ജനങ്ങള്‍ക്കായി ഉപയോക്തൃ-സൗഹൃദം നന്നായി ചിട്ടപ്പെടുത്തിയതിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് സേവനമായ geepas.com  ആരംഭിച്ചു.

വിവിധ രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും 4 പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിക്കുന്ന കോടിക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുള്ള ആഗോള അംഗീകൃത ബ്രാന്‍ഡ്, വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മുന്‍നിര ബ്രാന്‍ഡായ ജീപാസ്, സൗദി അറേബ്യയില്‍ ഇ-കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ  www.geepas.com ഔദ്യോഗികമായി ജിദ്ദയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലോഞ്ച് ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന കാറ്റലോഗ്, ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ്, ഘടനാപരമായ വെബ്‌സൈറ്റ്, കൂടാതെ സുരക്ഷിത പേയ്‌മെന്റ് ഗേറ്റ്‌വേകള്‍, ഫലപ്രദമായ സൈര്‍ച്ച് ഫില്‍ട്ടറുകള്‍, വേഗതയേറിയ ഡെലിവറി, വീടുകളില്‍ നിന്ന് ആക്‌സസ് ചെയ്യാവുന്ന റീട്ടെയില്‍ ഷോപ്പിംഗ് എന്നിവ പ്രത്യേകതയാണെന്ന് ജീപാസ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കമ്പനി വൈസ് പ്രസിഡന്റ് മാത്യു ഉമ്മന്‍, ജിദ്ദ ബ്രാഞ്ച് മാനേജര്‍ ടി.കെ.കെ ഷാനവാസ്, സോഴ്‌സിങ് ഹെഡ് അലി, സ്റ്റാന്‍ലി, ജിദ്ദ ബ്രാഞ്ച് കാറ്റഗറി മാനേജര്‍മാരായ സക്കീര്‍ നാലകത്ത്, ഷെഹ്‌സാദ്, മുജീബുറഹ്‌മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.