‘മുസ്‌ലിം ഉമ്മത്ത് അസ്തിത്വം, അതിജീവനം’ പ്രഭാഷണം സംഘടിപ്പിച്ച

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള
ഹായില്‍: ‘മുസ്‌ലിം ഉമ്മത്ത് അസ്തിത്വം, അതിജീവനം” എന്ന വിഷയത്തില്‍ തനിമ സാംസ്‌കാരിക വേദി പ്രഭാഷണം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘപരിവാര്‍ ഹിന്ദുത്വ അജണ്ടകള്‍ ഒന്നൊന്നായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് സംഘടനാ സങ്കുചിതത്വം മാറ്റി വെച്ച് മുസ്‌ലിംങ്ങള്‍ ഒന്നിച്ചു നില്‍ക്കണം. മറ്റു മതസ്ഥരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കണം. ജീവിതത്തില്‍ ഇസ്‌ലാമിക അദ്ധ്യാപനങ്ങള്‍ ഉയര്‍ത്തി പിടിക്കണം. ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന ഉണ്ടാവണമെന്നും ശിഹാബ് പൂക്കോട്ടൂര്‍ ഉത്‌ബോധിപ്പിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഹബീബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനകളെ പ്രതിനിധികരിച്ചു റഫീഖ് അഞ്ചരക്കണ്ടി, സകരിയ ആയഞ്ചേരി (കെഎംസിസി, അഹ്‌മദ് ജുബ്ബ (വിസ്ഡം), ഷാഹിദ് മൗലവി (കെ.എന്‍.എം), ബക്കര്‍ ചെറായി (നവോദയ) തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹാഷിം ഹനീഫ്, റഷീദ് വാഴക്കാട്, നവാസ് തിരുവനന്തപുരം, ഹനീഫ, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.






