സദിയാന്‍ ഏരിയ കെഎംസിസി സാമൂഹ്യ സുരക്ഷാ സ്‌കീം അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള
ഹയില്‍: സദിയാന്‍ ഏരിയ കെഎംസിസി സാമൂഹ്യ സുരക്ഷാ സ്‌കീം അപേക്ഷാ ഫോറം വിതരണോദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഹബീബുള്ള മദിരാശ്ശേരി നിര്‍വ്വഹിച്ചു. അന്‍സാര്‍ പൊന്നാനിക്ക് ആദ്യ കോപ്പി നല്‍കിയാണ് വിതരണോദ്ഘാടനം നടന്നത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സകരിയ്യ ആയഞ്ചേരി, സദിയാന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ചു സെക്രട്ടറി മന്‍സൂര്‍ കുന്ദമംഗലം, ഇസ്മായില്‍ വടകര, ലത്തീഫ് തരോപൊയില്‍, ശുഐബ് പുറത്തൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.






