സിഫില്‍ നാളെ മൂന്ന് കളികള്‍; ചാമ്പ്യന്മാരെ പിടിച്ചുകെട്ടാന്‍ മഹ്ജര്‍ എഫ്‌സി

ജിദ്ദ: ഇരുപതാമത് സിഫ് ഈസ്ടീ ചാമ്പ്യന്‍സ് ലീഗില്‍ നാളെ(13-10-2023 വെള്ളി) നടക്കുന്ന മൂന്ന് കളികളില്‍ സന്തോഷ് ട്രോഫി, കാലിക്കറ്റ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റി, ഐ.എസ്.എല്‍, ഐ ലീഗ് താരങ്ങളുടെ വമ്പന്‍ താര നിര സബീന്‍ എഫ്‌സിക്കും മഹ്ജര്‍ എഫ്‌സിക്കും വേണ്ടി നാളെ ജിദ്ദയില്‍ ബൂട്ടണിയും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

6.30ന് ആരംഭിക്കുന്ന ആദ്യ ബി-ഡിവിഷന്‍ മത്സരത്തില്‍ മക്കാ ബിസിസി, അനലിറ്റിക്‌സ് റെഡ് സീ ബ്ലാസ്‌റ്റേഴ്‌സ്‌നെ നേരിടുമ്പോള്‍ 7-45ന് തുടങ്ങുന്ന രണ്ടാം ബി-ഡിവിഷന്‍ മത്സരത്തില്‍ ഐവ ഫുഡ്‌സ് പവേര്‍ഡ് ബൈ അബീര്‍ ബ്ലൂ സ്റ്റാര്‍ എഫ്. സി, മോഡേണ്‍ ട്രെഡിങ് ഫ്രൈഡേ ഫ്രണ്ട്‌സ് ജൂനിയറിനെ നേരിടും.

എ ഡിവിഷനില്‍ മുന്‍ ഐ.എസ്.എല്‍ താരം സക്കീര്‍ മാനുപ്പയുടെ നായകത്വത്തില്‍ മഹ്ജര്‍ എഫ്‌സി, ഇന്റര്‍ യൂണിവേസിര്‍സിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ  മിഥുന്‍, റോഷന്‍, അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെയുടെ അര്‍ഷാദ്, സ്‌റ്റേ് താരം റിന്‍ഷാദ് എന്നിവരെ കൂടാതെ ജിദ്ദയില്‍ നിന്നുള്ള ഫാസില്‍, ദമാമില്‍ നിന്നും പ്രിന്‍സ്, റിയാദില്‍ നിന്നും മുഹമ്മദ് ശുഹൈല്‍ തുടങ്ങിയവരെ മഹജര്‍ എഫ്‌സി ലൈനപ്പില്‍ അണി നിരത്തുമ്പോള്‍ മുന്‍ സന്തോഷ് ട്രോഫി താരം അഫ്ദല്‍ മുത്തു, അമീന്‍  നെല്ലിക്കുത്ത്, ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഷിബില്‍, ഗോകുലം എഫ്‌സിയുടെ നാസര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മുഹമ്മദ് ജാവേദ് തുടങ്ങിവര്‍ക്ക് പുറമെ ജിദ്ദയിലെ മികച്ച പ്രതിരോധ നിരക്കാരന്‍ മുഹമ്മദ് അസ്‌ലം, റിയാദില്‍ നിന്നും അജിത്, ശിവന്‍ തുടങ്ങിയ ശക്തമായ താര നിരയുമായി നിലവിലെ ജേതാക്കളായ സബീന്‍ എഫ്‌സിയും തമ്മില്‍ കൊമ്പ് കോര്‍ക്കാനുള്ള ഒരുക്കത്തിലാണ്.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ ഇമെയില്‍ ചെയ്യുക  editorgulfmalayali@gmail.com

കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ സബീന്‍ എഫ്‌സിയുടെ തേരോട്ടത്തില്‍ സുപ്രധാന പങ്കു വഹിച്ച സക്കിര്‍ മാനുപ്പ കൂടുമാറി ഇത്തവണ മഹ്ജര്‍ എഫ്‌സിക്ക് വേണ്ടി പട നയിക്കുമ്പോള്‍, കളിക്കളത്തില്‍ തീ പാറുമെന്നുറപ്പ്… കളി ആസ്വാദകര്‍ക്ക് ഭാഗ്യ നെറുക്കെടുപ്പിലൂടെ ജീപ്പാസ് നല്‍കുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് സിഫ് ഭാരവാഹികള്‍ അറിയിച്ചു.