അബൂബക്കർ അരിമ്പ്ര പ്രസിഡൻറും വി.പി. മുസ്തഫ ജനറൽ സെക്രട്ടറിയുമായികൊണ്ട് പുതിയ ജിദ്ദ കെ.എം.സി.സി കമ്മറ്റി നിലവിൽ വന്നു

ജിദ്ദ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കെ.എം.സി.സി ഘടകമായി അറിയപ്പെടുന്ന ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് അബൂബക്കർ അരിമ്പ്ര പ്രസിഡൻറും വി.പി.മുസ്തഫ ജനറൽ സെക്രട്ടറിയുമായി പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു.

അഹമ്മദ് പാളയാടിൻ്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന കൗൺസിൽ യോഗം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ.സലാം ഉൽഘാടനം ചെയ്തു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി മുഖ്യ പ്രഭാഷണം നടത്തി.ജിദ്ദയിലെ മെമ്പർഷിപ്പ് കാമ്പയിനിൽ അംഗത്വമെടുത്ത ഇരുപതിനായിരത്തോളം വരുന്ന ആക്ടീവ് മെമ്പർമാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 350 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുത്തത്. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി നിയോഗിച്ച റിട്ടേണിംഗ് ഓഫീസർ റിയാദ് കെ.എം.സി.സി പ്രസിഡൻറ് സി.പി.മുസ്തഫയും നിരീക്ഷകനും മക്കകെ.എം.സി.സി പ്രസിഡൻറുമായ കുഞ്ഞിമോൻ കാക്കിയ, മുജീബ് ഉപ്പട എന്നിവർ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കൗൺസിൽ യോഗം ഒറ്റകെട്ടായി അംഗീകരിച്ച മറ്റു ഭാരവാഹികൾ ട്രഷറർ: വിപി അബ്ദുറഹ്മാൻ, അഡ്‌വൈസറി ചെയർമാൻ: ഇസ്മായിൽ മുണ്ടക്കുളം, വൈസ് പ്രെഡിഡന്റ്‌മാർ: സികെ റസാക്ക് മാസ്റ്റർ, എകെ മുഹമ്മദ് ബാവ, ഹസൻ ബത്തേരി, ലത്തീഫ് മുസ്ല്യാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം,
ലത്തീഫ് വെള്ളമുണ്ട, അഷ്റഫ് താഴെക്കോട്. സെക്രട്ടറിമാർ: ഇഎസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ഷിഹാബ് താമരക്കുളം, സാബിൽ മമ്പാട്, സുബൈർ വട്ടോളി, സക്കീർ മണ്ണാർക്കാട്, സിറാജ് കണ്ണവം.
രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ സേവന മേഖലകളിൽ ശ്രദ്ധേമമായ നേട്ടം കൈവരിച്ച ജിദ്ദ കെ.എം.സി.സിക്ക് കീഴിൽ ഇപ്പോൾ 61 ഏരിയ കമ്മിറ്റികളും ഇരുനൂറോളം പഞ്ചായത്ത് കമ്മിറ്റികളും നിരവധി മണ്ഡലം ജില്ല കമ്മിറ്റികളും വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഒട്ടേറെ ഉപസമിതികളുമുണ്ട്. കഴിഞ്ഞ ആഴ്ച ചേർന്ന മുൻ കമ്മിറ്റിയുടെ സമാപന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത് 12 കോടി രൂപയുടെ പ്രവർത്തന റിപ്പോർട്ടാണ്.






