‘ഗൂഗ്‌ളീസ്’ ക്‌ളബ് ലോഗോ ജിദ്ദയില്‍ പ്രകാശനം ചെയ്തു

ജിദ്ദ: ക്രിക്കറ്റില്‍ തല്‍പരരായവര്‍ ഒത്ത്‌ചേര്‍ന്ന് രൂപീകരിച്ച ‘ഗൂഗ്‌ളീസ്’ ക്‌ളബിന്റെ ലോഗോ, ജേഴ്‌സി പ്രകാശനം ജിദ്ദയില്‍ നടന്നു. സൗദി ക്രിക്കറ്റ് ടീം കോച്ച് ഷുഐബ്ഖാന്‍ ലോഗോ പ്രകാശനം നടത്തി. ജേഴ്‌സി പ്രകാശനം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ക്രിക്കറ്റ് ടീം കോച്ച് ആദില്‍ഖാന്‍ നിര്‍വ്വഹിച്ചു. പാട്ട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് കോച്ച് ഇംറാന്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പ്രവാസികള്‍ക്കിടയില്‍ കായിക കഴിവുകള്‍ പ്രോസ്ത്സാഹിപ്പിക്കുക എന്നതാണ് ക്‌ളബിന്റെ ലക്ഷ്യമെന്ന് ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. അടുത്ത നവംബറില്‍ ജിദ്ദയില്‍ നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തും. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, അത്‌ലറ്റിക്ക് മീറ്റ്, ചെസ് ടൂര്‍ണ്ണമെന്റ്, ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ, ക്രിക്കറ്റ് കോച്ചിംഗ്, നീന്തല്‍ കോച്ചിംഗ് തുടങ്ങിയ പദ്ധതികള്‍ ക്‌ളബ് സംഘടിപ്പിക്കും.

റഷീദ് അലി (ചെയര്‍മാന്‍), സുബൈര്‍ പെര്‍ളശ്ശേരി (പ്രസിഡന്റ്), ഷംസു മിസ്ഫല(കണ്‍വീനര്‍), ഷാജി അബൂബക്കര്‍ (സെക്രട്ടറി), റിയാസ് പി.കെ(ഓര്‍ഗനൈസിംഗ് സെകട്ട്രറി), സമീര്‍ വരിക്കോടന്‍(വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷമീര്‍(ട്രഷറര്‍), ആദില്‍ ഇല്ലിക്കല്‍(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ക്‌ളബിന്റെ പ്രധാന ഭാരവാഹികള്‍. 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ക്‌ളബിനുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍, പ്രസിഡന്റ്, കണ്‍വീനര്‍ സെകട്ട്രറി, ട്രഷറര്‍ എന്നിവര്‍ പങ്കെടുത്തു.