മയക്കുമരുന്ന് കൈവശം വെച്ചാല്‍ 5 വര്‍ഷം തടവും 30,000 റിയാല്‍ പിഴയും ചുമത്തുമെന്ന് സൗദി പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്

ജിദ്ദ: കടത്തലോ പ്രമോഷനോ ഉദ്ദേശിക്കാതെയും ആരെങ്കിലും മയക്കുമരുന്ന് കൈവശം വച്ചാലും തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വയ്ക്കുന്നതും കടത്തുന്നതും കുറ്റകരമാണ്. പ്രമോഷന്‍ അഥവാ വ്യക്തിഗത ഉപയോഗത്തിന്റെ ഉദ്ദേശ്യമില്ലാതെയായാലും, അവ കൊണ്ടുപോകുന്നതും കൈമാറുന്നതും അല്ലെങ്കില്‍ സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇന്നരം കാര്യങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും ശിക്ഷ ലഭിക്കും.

മയക്കുമരുന്നുമായി ബന്ധപ്പെട്ട സൗദിയിലെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 39 അനുസരിച്ച്, മേല്‍പ്പറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്ന ആര്‍ക്കും 5 വര്‍ഷം വരെ തടവും കൂടാതെ 30,000 റിയാല്‍ പിഴയും ചുമത്തും.