ഒരു മതത്തിന്റെയും അടയാളങ്ങളെ നിന്ദിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല: ഹാഫിള് കുമ്മനം നിസാമുദീൻ അസ്ഹരി

ജിദ്ദ:ഒരു മതത്തിന്റെയും അടയാളങ്ങളെ നിന്ദിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ലന്നും പരസ്പരം ബഹുമാനിക്കലാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്നും ജിദ്ദയിൽ നടന്ന  ‘കണ്ടത്തിൽ മുസ്തഫ ഹാജി അനുസ്മരണ’ യോഗം ഉൽഘാടനം ചെയ്‌തു കൊണ്ടു ഹാഫിള് കുമ്മനം നിസാമുദീൻ അസ്ഹരി പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

നീണ്ട നാലു ദശാബ്ദക്കാലം ആലപ്പുഴ ജില്ലയിലെ കാക്കാഴം കമ്പിവളപ്പിൽ ഖാദിരിയ്യ ജുമാ മസ്ജിദിൽ പ്രതിഫലം പറ്റാതെ ‘മുഅദിൻ’ ആയി സേവനം ചെയ്ത കണ്ടത്തിൽ മുസ്തഫ ഹാജിയുടെ  പ്രവർത്തനം മാതൃകാപരവും അദ്ദേഹത്തിന്റെ പേരിലുള്ള കണ്ടത്തിൽ മുസ്തഫ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള് ഇമെയില്‍ ചെയ്യുക‍: editorgulfmalayali@gmail.com 

അബ്ദുൽ സലാം പാനൂരിന്റെ ഖിറാത്തോടെ തുടങ്ങിയ യോഗത്തിൽ മുഹമ്മദ് രാജ ആദ്യക്ഷതവഹിച്ചു. സൽമാൻ അഷ്‌റഫ് ,ഷുഹൈബ് അബ്ദുൽ സലാം എന്നിവർ ആശംസകൾ നേർന്നു .അബ്ദുൽ സലാം കണ്ടത്തിൽ സ്വാഗതവും, നൗഷാദ് പാനൂർ നന്ദിയും പറഞ്ഞു.