ജിദ്ദ നവോദയ കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ:  ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു.  നവോദയ  സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര  ഉദ്ഘാടനം ചെയ്തു.
ഫൈസൽ കോടശ്ശേരി അധ്യക്ഷത വഹിച്ചു. ചൂഷണങ്ങളുടെ ഇരുണ്ടകാലത്ത്  കേരളത്തിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാനും ഒരുപിടി മണ്ണിനായിയുള്ള ഭൂസമരങ്ങളുടെയും ചരിത്രത്തിൽ സമാനതകളില്ലാതെ പോരാട്ട വീര്യം കാഴ്ചവച്ച  നേതാവായിരുന്നു സഖാവ് കുഞ്ഞാലി എന്നും മുഖ്യ പ്രഭാഷണത്തിൽ അനസ് കൂരാട്  പറഞ്ഞു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ ഇമെയില്‍ ചെയ്യുക  editorgulfmalayali@gmail.com

സി എം അബ്ദുറഹ്മാൻ, ഫിറോസ് മുഴുപ്പിലങ്ങാട് എന്നിവർ സംസാരിച്ചു. റഫീഖ് പത്തനാപുരം സ്വാഗതവും ഷെഫീഖ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.