ഫുര്‍സാന്‍ ദ്വീപുകളില്‍ കാക്കകളുടെ വ്യാപനം തടയാന്‍ നടപടി

♠ അസ്മ ജംഷീദ്

ജിദ്ദ: സൗദിയിലെ ഫുര്‍സാന്‍ ദ്വീപിലെ കാക്കളുടെ ശല്ല്യത്തിനെതിരെ നടപടിയുമായി അധികൃതര്‍. രാജ്യത്തെ ജൈവ വൈവിധ്യവും ജനിതക വിഭവങ്ങളും സംരക്ഷിക്കുന്നതിനായി തദ്ദേശീയമല്ലാത്ത അധിനിവേശ ജീവികളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തന്നരമൊരു നീക്കം. ഫുര്‍സാന്‍ ദ്വീപ് റിസര്‍വില്‍ കാക്കകളുടെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള പദ്ധതി ദേശീയ വന്യജീവി വികസന കേന്ദ്രമാണ് നടപ്പിലാക്കി തുടങ്ങിയത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

കാക്കകള്‍ വൈദ്യുതി മുടക്കം വരുത്തുകയും കന്നുകാലികളെ ആക്രമിക്കുകയും ചെയ്യുന്നു. കടല്‍ പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഇരയാക്കുന്നു. രോഗങ്ങള്‍ പകരുന്നതിലും ചെറിയ കന്നുകാലികളെ ആക്രമിക്കുകയും ചെയ്യുന്നു എന്നിവയാണ് കാക്കക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കാരണം.

നടപടിയുടെ ഭാഗമായി കാക്കകളെ ഉന്മൂലനം ചെയ്യും. കാക്കളുടെ പ്രജനനം തടയും. കാക്കകള്‍ ഉറങ്ങുന്ന സ്ഥലങ്ങള്‍, ഭക്ഷണ സ്ഥലങ്ങള്‍, സ്വഭാവം എന്നിവ തിരിച്ചറിയും.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ 

ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com