video ജിദ്ദ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്വ വിതരണ ചടങ്ങ് സംഘടിപ്പിച്ചു

https://youtu.be/9GJvlZRA-bI
ജിദ്ദ: ജിദ്ദയിലെ തിരുവനന്തപുരം ജില്ലാ നിവാസികളായ ഒ.ഐ.സി.സി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഒന്നാംഘട്ട വിതരണ ചടങ്ങ് സംഘടിപ്പിച്ചു. ഒ.ഐ.സി.സി ജില്ലാ നിര്‍വ്വാഹക സമിതി അംഗം മനു തിരുവനന്തപുരം വനിതാ വേദി പ്രസിഡന്റ് മൗഷ്മി ഷെരീഫിന് അംഗത്വ കാര്‍ഡ് നല്‍കി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് അസ്ഹബ് വര്‍ക്കല അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണവും നടക്കുയുണ്ടായി. സാധാരണക്കാരായ ജനങ്ങളടെ പക്ഷത്തു നിന്ന് പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് പ്രാപ്യമായ നേതാവും വരും തലമുറയ്ക്കുള്ള മാര്‍ഗദര്‍ശകനുമായിരുന്നുവെന്ന് അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ സ്മരിച്ചു.
ജില്ലാ കമ്മിറ്റി പ്രസിഡന്റ് അസ്ഹബ് വര്‍ക്കല അദ്ധ്യക്ഷനായിരുന്നു. മണികണ്ഠന്‍ നാവായിക്കുളം ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ഷെരീഫ് പള്ളിപ്പുറം, സഫീര്‍ മടവൂര്‍, സജീര്‍ അണ്ടൂര്‍ക്കോണം, നവാസ് ബീമാപ്പള്ളി, ഷാനു കരമന, വിവേക് വലിയവിള, സാബിര്‍ ആറ്റിങ്ങല്‍, മുഹ്‌സിന്‍ പെരുംകുളം, നിഷാദ് ആലംകോട്, റാഷിദ് വര്‍ക്കല, സഹദ് കരമന, ഹംസ ബീമാപ്പള്ളി ,അന്‍സര്‍ നെടുമങ്ങാട്, മഹീന്‍ തിരുവനന്തപുരം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ നദ്‌വി സ്വാഗതവും ട്രഷറര്‍ അബൂബക്കര്‍ തിരുവനന്തപുരം നന്ദിയും പറഞ്ഞു.
രണ്ടാംഘട്ട അംഗത്വ കാര്‍ഡ് വിതരണവും പുതുക്കിയ മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ 2023-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണവും താമസിയാതെ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു






