കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പ്രതിസന്ധി

ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷം തികയും മുമ്പേ പ്രതിസന്ധിയിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. ഇപ്പോൾ വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ സൗദിയുടെ വിവിധ പ്രവിശയിലുള്ള കണ്ണൂരിലെ പ്രവാസികൾ നിരാശയിലാണ്.

2018 ഡിസംബർ 9നാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ആരംഭിച്ചത്. അതേസമയം പ്രവാസികൾ ഉദ്ഘാടന വേളയിൽ വളരെയധികം പ്രതീക്ഷകളിലാണ് കണ്ണൂർ വിമാനത്താവള കണ്ടത്. പക്ഷേ ഓരോ വർഷങ്ങൾ കഴിയുമ്പോഴും പ്രവാസികൾ നിരാശയിൽ ആണ്. മാത്രമല്ല അവിടുത്തെ ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതിയും പ്രവാസികളിൽ നിരാശയുണ്ടാക്കിയിരിക്കുന്നു.  സൗദിയിൽ  റിയാദ് ജിദ്ദ ദമാം എന്നീ എയർപോർട്ടിൽ നിന്നാണ് കണ്ണൂരിലേക്ക് വിമാന സർവീസുകൾ ഉള്ളത്.