മക്കയിൽ നവോദയ ഹജ്ജ് വളണ്ടിയർമാർക്ക് ആദരം 

മക്കയിലെ ഏഷ്യൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ ഷിഹാബുദ്ദീൻ കോഴിക്കോടിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങ് ജിദ്ദ നവോദയ കേന്ദ്ര ട്രഷറർ സി എം അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

മക്ക: മക്കയിൽ നവോദയ വളണ്ടിയർമാർ കഴിഞ്ഞ രണ്ട് മാസക്കാലമായി നടത്തിവരുന്ന പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മക്കയിലെത്തിയ ഹാജിമാരെ സഹായിക്കുന്നതിന് വേണ്ടി രൂപവൽക്കരിച്ച  ഹജ്ജ് സെൽ (2023)പ്രവർത്തനത്തനങ്ങൾക്ക് ഉജ്ജ്വല സമാപനം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മക്കയിലെ ഏഷ്യൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ ഷിഹാബുദ്ദീൻ കോഴിക്കോടിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങ് ജിദ്ദ നവോദയ കേന്ദ്ര ട്രഷറർ സി എം അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഓരോവർഷവും കൂടുതൽ വളണ്ടിയർമാരെ അണിനിരത്തിയും കൂടുതൽ മെച്ചപ്പെട്ട മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തിയുമാണ് നവോദയ മുന്നേറുന്നതെന്നും, ഭാവിയിൽ സൗദിയിലെ മറ്റു പ്രവശ്യകളിൽ നിന്നും   ഹജ്ജ് രംഗത്ത് അണിനിരത്താൻ ശ്രമിക്കുമെന്നും ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

അസുഖ ബാധിതരായ ഹാജിമാർക്ക് ചികിത്സാ സഹായം നൽകിയും മരുന്നുകളും ഭക്ഷണങ്ങളും എത്തിച്ചു നൽകിയതും ഹജ്ജ് നിർവ്വഹണ വേളയിൽ ഹറമിലും മിനായിലും അറഫയിലുമെല്ലാം ഹാജിമാർക്ക് താങ്ങും തണലുമായി പ്രവർത്തിച്ചതുമായ അനുഭവങ്ങൾ ഓരോരുത്തരും പങ്കുവെച്ചു കൊണ്ട് സംസാരിച്ചു.

ചടങ്ങിൽ രണ്ട് മാസത്തോളം പ്രവർത്തിച്ച വളണ്ടിയർമാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ  മൊയ്തീൻ കെ.വി, സലാഹുദ്ദീൻ വെമ്പായം, ആസിഫ് കരുവാറ്റ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷറഫുദ്ദീൻ കാളികാവ്, ഗഫൂർ മമ്പുറം, റഷീദ് ഒലവക്കോട്, ബഷീർ നിലമ്പൂർ,സാലിഹ് വാണിയമ്പലം, ബുഷാർ ചെങ്ങമനാട്   എന്നിവർ ആശംസകൾ അറിയിച്ചു. മുഹമ്മദ് മേലാറ്റൂർ സ്വാഗതവും,നൈസൽ പത്തനംതിട്ട നന്ദിയും പറഞ്ഞു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍  ഇമെയില്‍ ചെയ്യുക 

editorgulfmalayali@gmail.com