വെട്ടം ശാന്തി സ്കൂളിന് സാന്ത്വനമേകി ‘ഹൃദയപൂർവം കേളി’

റിയാദ് : തിരൂർ വെട്ടത്തെ പി.ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന്
(ശാന്തി സ്‌പെഷ്യൽ സ്കൂൾ) സാന്ത്വനമേകി കേളി കലാസാംസ്കാരിക വേദിയുടെ ‘ഹൃദയപൂർവം കേളി’ പദ്ധതി.
(ശാന്തി സ്‌പെഷ്യൽ സ്കൂൾ) സാന്ത്വനമേകി കേളി കലാസാംസ്കാരിക വേദിയുടെ ‘ഹൃദയപൂർവം കേളി’ പദ്ധതി.

കേരളത്തിലെ പ്രത്യേകം പരിഗണന ലഭിക്കേണ്ടവരെ ചേർത്തു നിർത്തി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരോടൊപ്പം ചേർന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോർ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഹൃദയപൂർവം കേളി’. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനവും തൊഴിൽ പരിശീലനവും നൽകി കുട്ടികളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 2002ലാണ് ശാന്തി സ്‌പെഷ്യൽ സ്കൂളിന് തുടക്കമിട്ടത്. ഏഴു കുട്ടികളുമായി തുടങ്ങിയ സ്കൂളിൽ നിലവിൽ 120 വിദ്യാർഥികളുണ്ട്. യൂണിഫോം, മൂന്നു നേരത്തെ ഭക്ഷണം, പഠനം എന്നിവ തികച്ചും സൗജന്യമായാണ് നൽകുന്നത്. 21 വർഷത്തിനിടയിൽ ആയിരത്തോളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങിയതായി അധികൃതർ പറഞ്ഞു. ഇവിടെ ഏഴു ദിവസത്തെ ഭക്ഷണം നൽകുന്നതിനാണ് കേളി തീരുമാനിച്ചിരിക്കുന്നത്.
വെട്ടം ശാന്തി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പദ്ധതിയുടെ വിതരണോദ്ഘാടനം
കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് നിർവഹിച്ചു. കേളി രക്ഷാധികാരിസമിതി അംഗമായിരുന്ന ഗോപിനാഥൻ വേങ്ങര അദ്ധ്യക്ഷത വഹിച്ചു. വെട്ടം സാംസ്കാരിക വേദി പ്രസിഡന്റ് ഒ കെ എസ് മേനോൻ സ്വാഗതം പറഞ്ഞു. പ്രവാസി സംഘം മലപ്പുറം ജില്ലാ പ്രസിസന്റ് അബ്ദുൽ റസാഖ്, സിപിഐഎം വെട്ടം ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ എസ് ബാബു, തിരൂർ ബോക്ക് പഞ്ചായത്ത് അംഗം നാസർ, കെ ടി ഒ ശിഹാബ്, സ്കൂൾ കൺവീനർ കൃഷ്ണൻ, ഹെഡ്മിസ്ട്രസ്സ് ശ്രീലത എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചാനലുകളിലൂടെ
പ്രശസ്തയായ ശാന്തി സ്പെഷ്യൽ സ്കൂളിന്റെ സ്വന്തം പാട്ടുകാരി പൂവിയുടെ പാട്ടുകൾ പരിപാടിക്ക് മാറ്റ് കൂട്ടി.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ ഇമെയില്‍ ചെയ്യുക
editorgulfmalayali@gmail.com