സൗദിയുടെ F-15SA യുദ്ധവിമാനം തകര്‍ന്നു, ജീവനക്കാര്‍ മരിച്ചു

ജിദ്ദ: സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ ബേസിന്റെ പരിശീലന മേഖലയില്‍ പരിശീലന ദൗത്യത്തിനിടെ റോയല്‍ സൗദി എയര്‍ഫോഴ്‌സിന്റെ ഥ-15ഠേ യുദ്ധവിമാനങ്ങളിലൊന്ന് തകര്‍ന്നുവീണായി ബ്രിഗേഡിയര്‍ ജനറല്‍ അല്‍-മാലികി അറിയിച്ചു. യുദ്ധ വിമാനത്തിലെ എല്ലാ ജീവനക്കാരും കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജന്‍സിക്കു നല്‍കിയ പ്രസ്ഥാവനയില്‍ അല്‍-മാലികി പറഞ്ഞു. എന്നാല്‍ എത്രപേര്‍ അപകടത്തില്‍ മരിച്ചതായി അറിയിച്ചിട്ടില്ല.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

അപകടകാരണങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സമിതിയുടെ ചുമതലപ്പെടുത്തിയതായി ബ്രിഗേഡിയര്‍ ജനറല്‍ അല്‍-മാലികി തന്റെ പ്രസ്താവന അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അനുശോചനമറിയിക്കുകയും ക്ഷമയും സാന്ത്വനവും ഉണ്ടാവട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കയും ചെയ്തു.

സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള ഖമീസ് മുഷൈത്ത്. അസീര്‍ പ്രവിശ്യയില്‍പെട്ട സ്ഥലമാണ്. സൗദി തലസ്ഥാനമായ റിയാദില്‍നിന്നും 884 കിലോമീറ്റര്‍ ദൂരമുണ്ടിവിടേക്ക്.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ 

ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com