ഉംറ തീര്‍ത്ഥാടക സേവക ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി

♠ അസ്മ ജംഷീദ്

മക്ക: ഉംറ തീര്‍ഥാടകരെ സേവിക്കുന്നതിനുള്ള ലൈസിന്‍സിനുള്ള അപേക്ഷ സൗദി ഹജജ്, ഉംറ മന്ത്രാലയം ക്ഷണിച്ചു തുടങ്ങി. തിര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. ഉംറ സേവനം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അഞ്ച് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുക. മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് പോര്‍ട്ടലിലൂടെയാണ് അപേക്ഷ സ്വികരിക്കുന്നത്. നിബന്ധനകള്‍ക്കുവിധേയമായാണ് ലൈസന്‍സ് നല്‍കുക.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

തീര്‍ത്ഥാടകര്‍ക്ക് യാത്ര, ടൂറിസം, ട്രിപ്പ് ഓര്‍ഗനൈസര്‍മാര്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് മന്ത്രാലയം ലൈസന്‍സ് നല്‍കുന്നത്. ഉംറ തിഥര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച മുഴുനീള സേവനങ്ങള്‍ നല്‍കുന്നതിനാണ് ലൈസന്‍സ് നല്‍കുന്നത്.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ 

ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com