ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാനുഷിക മുഖം നല്‍കിയ നേതാവ്: കെ.എം.സി.സി

ജിദ്ദ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാനുഷിക മുഖം നല്‍കിയ മഹാനായ നേതാവായിരുന്നു എന്ന് ‘കരുണയുടെ കാവലാള്‍ക്ക് കണ്ണീര്‍പൂക്കള്‍’ എന്ന തലകെട്ടില്‍ ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി സ്മരണയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹ്‌മത്തുള്ള ഉല്‍ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി. പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.

ജിദ്ദ കെ.എം.സി.സി. ജന. സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ഒ.ഐ.സി.സി പ്രസിഡന്റ് കെ.ടി.എ മുനീര്‍, വേങ്ങര മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. അലി അക്ബര്‍, സിഫ് പ്രസിഡന്റ്  ബേബി നീലാമ്പ്ര, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ശ്രീജിത്ത് കണ്ണൂര്‍, സത്താര്‍ ന്യൂ ഏജ് ഫോറം, വി.പി. മുസ്തഫ, നാസര്‍ എടവനക്കാട് എന്നിവര്‍ സംസാരിച്ചു.

നിസ്സാം മമ്പാട്, സി.കെ. റസാഖ് മാസ്റ്റര്‍, പി.സി.എ. റഹ്‌മാന്‍, ഇസ്മായീല്‍ മുണ്ടക്കുളം, എ.കെ. ബാവ, ലത്തീഫ് മുസ്‌ലിയാരങ്ങാടി, നാസര്‍ മച്ചിങ്ങല്‍, ഷൗക്കത്ത് ഞാറക്കോടന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com