മാജിദ സിറാജുദ്ദീന് ജിദ്ദ നവോദയ യാത്രയയപ്പ് നൽകി

മക്ക: ജിദ്ദ നവോദയ മക്ക ഏരിയ  ജർവൽ യൂനിറ്റ് ജീവകാരുണ്യ പ്രവർത്തകയും  മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലെ ചാർജ് നഴ്സുമായ  പത്തനാപുരം സ്വദേശി മാജിദ സിറാജുദ്ദീന് ജർവൽ യൂനിറ്റ് നവോദയ യാത്രയയപ്പ് നൽകി. കഴിഞ്ഞ പത്ത് വർഷത്തോളമായി കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. യുകെ യിൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാട്ടിൽ പോകുന്നത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ജർവൽ യൂനിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ ഏരിയാ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട് ഉപഹാരം കൈമാറി. യാത്രയയപ്പിൽ പ്രസിഡന്റ് സലാം കടുങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു.

നഫ്സിഷാ തലയോലപ്പറമ്പ്, ജാസ്മിൻ ഷറീഫ് കോന്നി, റസിയ അഭിനാസ് കോതമംഗലം, ഹൈറുന്നിസ നജീബ് കായംകുളം, ഷിബി മോൾ ബഷീർ ആലപ്പുഴ, സുമയ്യ ബീഗം പത്തനംതിട്ട, ഷരീഫ് കോന്നി, അനീഷ് ശാസ്താംകോട്ട എന്നിവർ പങ്കെടുത്തു. നിസാം ചവറ സ്വാഗതവും, സുഹൈൽ പെരിമ്പലം നന്ദിയും പറഞ്ഞു.

വാർത്ത അയച്ചത്ഗഫൂർ കെ സി

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com