ജിദ്ദ നവോദയ ഹജ്ജ് വോളണ്ടിയർ ആദരം: എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരെ സഹായിക്കുന്നതിന് വേണ്ടി മക്കയിൽ പ്രവൃത്തിച്ച ജിദ്ദാ നവോദയ വാളന്റിയര്‍മാരെ ആദരിച്ചു. ഷറഫിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങു സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
വിശ്വാസികൾ അവരുടെ ഏറ്റവും വലിയ സഫലീകരണത്തിന്റെഭാഗമായ ഹജ്ജ് തീർത്ഥാടനത്തിൽ അവർക്ക് വേണ്ട സാമൂഹ്യ സേവനം ചെയ്യുക എന്നുള്ളത് ഒരു മഹത്തായ കാര്യമാണ് . ജിദ്ദ നവോദയക്ക് ഏറ്റവും മികവോടുകൂടി തന്നെ വനിതകളും, കുട്ടികളുമടക്കം സാമൂഹ്യപ്രവർത്തനം നടത്താൻ കഴിഞ്ഞത് അഭിമാനകരമാണ്. വരും കാലങ്ങളിൽ ഇതിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയട്ടെ എന്നും പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും ഉദ്ഘാടന പ്രസംഗത്തിൽ എ വിജയരാഘവൻ പറഞ്ഞു.

വോളണ്ടിയർമാർ തീർത്ഥാടകരുമായുള്ള അനുഭവം പങ്കുവെച്ചു. മക്കയിൽ ഇപ്പോഴും സന്നദ്ധ പ്രവർത്തനം തുടരുകയാണ്. ഹാജിമാർക്ക് ഗിഫ്റ്റുകൾ നൽകിയും ലഗേജുകൾ വണ്ടിയിൽ കയറ്റിയും സഹായം തുടരുന്നുണ്ട്. ഈ ആഴ്ചയോടെ തീർത്ഥാടകരുടെ തിരച്ചു പോക്ക് അവസാനിക്കും. അടുത്തവർഷം സൗദിയിലെ മറ്റു പ്രവശ്യകളിൽ നിന്നുകൂടി കൂടുതൽ വോളണ്ടിയർമാരെ പങ്കെടുപ്പിക്കുമെന്നും നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട് പറഞ്ഞു.
രണ്ടു മാസക്കാലം മക്കയിൽ വളണ്ടിയർ സേവനത്തിൽ പങ്കെടുത്ത എല്ലാ വോളണ്ടിയർ മാർക്കും മോമെന്റോ നൽകി നവോദയ ഹജ്ജ് സെൽ ആദരിച്ചു. സിഎം അബ്ദുറഹ്മാൻ, ശിഹാബുദ്ദീൻ കോഴിക്കോട്, മുഹമ്മദ് മേലാറ്റൂർ, ഷറഫുദ്ദീൻ കാളികാവ്, മൊയ്തീൻ കെ വി, ഷാഹിദാ ജലീൽ, അനുപമ ബിജുരാജ്, തൻവീർ അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും ഫിറോസ് മുഴുപ്പിലങ്ങാട് നന്ദിയും പറഞ്ഞു.
വാർത്ത അയച്ചത്: ഗഫൂർ കെ സി
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






