‘ഐവ’യുടെ മക്ക ചാപ്റ്റർ നിലവിൽ വന്നു

മക്ക: ഹജ്ജ് സേവന രംഗത്തു പ്രവർത്തിക്കുന്ന ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യൻ വെൽഫയർ അസോസിയേഷന്റെ ( ഐവ ) യുടെ മക്ക ചാപ്റ്റർ നിലവിൽ വന്നു. പ്രവർത്തനം കൂടുതൽ സജീവമാക്കാൻ രൂപീകരിച്ച ഐവ മക്ക ചാപ്റ്റർ ഭാരവാഹികളായി ഹാരിസ് കണ്ണിപ്പോയിൽ(പ്രസിഡൻ്റ്), ഇബ്രാഹിം നെച്ചിതടയൻ(ജനറൽ സെക്രട്ടറി), അബൂബക്കർ തങ്കയത്തിൽ( ട്രഷറർ), അക്‌തർ ഹുസ്സൈൻ, സക്കീർ ഹുസ്സൈൻ മുഹമ്മദ് കുഞ്ഞു (വെസ് പ്രസിഡന്റുമാർ ) മഹ്ബൂബ് ടി, ഷൈൻ ഇസ്മാഇൽ അസൂറ(സെക്രട്ടറിമാർ), ജസീല അബൂബക്കർ(ലേഡീസ് വിംഗ് കൊഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

പ്രവർത്തക സമിതി അംഗങ്ങളായി ഹുമയൂൺ അർഷദ്, ഷാഹുൽ ഹമീദ്, മുസ്തഫ, അൻസാർ, അനസ് മുഹമ്മദ്, മുഹമ്മദ് ഇംറാൻ ഷേക്ക്, അൻസു ഹനീഫ, മുഹമ്മദ് അക്തർ, ഷംനാട് സകരിയ, റംഷദ് ബദറുദ്ദീൻ, അസ്കർ, നിസാർ, മുസമ്മിൽ, തസ്‌ലീന, മുഹ്സിന, സറീഫുൽ ഖാൻ, അബൂബക്കർ, അൻസാർ, അഷ്റഫ്, മുഹമ്മദ് സാക്കിർ, മുഹമ്മദ് സാബിർ, സലാം എന്നിവരേയും തിരഞ്ഞെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജിദ്ദാ ഭാരവാഹികൾ റിട്ടേണിംഗ് ഓഫീസർമാരായിരുന്നു. ജനറൽ സെക്രട്ടറി ഇബ്രാഹീം നന്ദി രേഖപ്പെടുത്തി. ഈ വർഷം ഹജ്ജ് സേവനത്തിനുണ്ടായ പ്രവർത്തകരുടെ സംഗമവും സംഘടിപ്പിച്ചു.
എല്ലാ വളണ്ടിയർമാരുടെയും സേവന പ്രവർത്തനങ്ങൾ വിലയിരുത്തി. ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തത്, മക്ക – അസീസിയ – അറഫ – മുസ്ദലിഫ – മീന സേവനങ്ങൾ, ഹോസ്പിറ്റൽ സേവനങ്ങൾ തുടങ്ങിയവയിൽ സ്ത്രീകളടക്കമുള്ളവരുടെ പ്രവർത്തനം ശ്ലാഘനീയമായിരുന്നു. അടുത്ത വർഷം മക്കയിൽ കൂടുതൽ വളണ്ടിയർമാരെ സേവനത്തിനു നിയോഗിക്കാൻ തീരുമാനിച്ചു.
ഷംനാട് സകരിയ ഖിറാഅത്തു നടത്തി. ഹാരിസ് കണ്ണിപ്പോയിൽ സ്വാഗതം പറഞ്ഞു. ജിദ്ദാ ഭാരവാഹികളായ സലാഹ് കാരാടൻ, നാസർ ചാവക്കാട് എന്നിവർ ഐവയുടെ ഇതുവരെയുള്ള പ്രവർത്തനം അംഗങ്ങളെ ധരിപ്പിച്ചു. ജിദ്ദ പ്രവർത്തക സമിതി അംഗം നജ്മുദ്ദീനും യോഗത്തിൽ സന്നിഹിതനായിരുന്നു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






