മക്ക ഒഐസിസി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു

മക്ക: ഒഐസിസി മക്ക സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ നേതാവ് ഉമ്മചാണ്ടിയെ അനുസ്മരിച്ചു. മക്കയിലെ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
ഒഐസിസി മക്കയുടെ നേതാക്കൾ പലരും ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധം ഉളളവർ ആണ്.  അവർ പലരും അദ്ദേഹവും ഒത്തുള്ള അനുഭവങ്ങൾ പങ്കുവച്ചു. പ്രസിഡന്റ്  ഷാനിയാസ്
അധ്യക്ഷത വഹിച്ചു.  മക്ക കെഎംസിസി പ്രസിഡൻ്റ് കുഞ്ഞുമോൻ കാക്കിയ, സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, നാസർ കിൻസാര, പ്രവാസി വെൽഫെയർ ഭാരവാഹി ഷാനവാസ് കോട്ടയം, ഒഐസിസി നേതാക്കളായ സലീം കന്നനംകുഴി, നൗഷാദ് തൊടുപുഴ, ഷംല ഷംനാസ്ന, മുഹമ്മദ് ഷാ കൊല്ലം, നൗഷാദ് പെറുന്തല്ലൂർ, നൈസാം തോപ്പിൽ എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തി. ജനറൽ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതവും, സാക്കിർ കൊടുവള്ളി നന്ദിയും  അറിയിച്ചു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com