ഉമ്മൻചാണ്ടിയൂടെ നിര്യാണത്തിൽ ജിദ്ദ ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി

ജിദ്ദ: മുൻ മുഖ്യമന്ത്രിയും കേരളത്തിൻറെ ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയൂടെ നിര്യാണത്തിൽ ജിദ്ദ ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അഗാധ ദുഃഖം രേഖപ്പെടുത്തി. എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻചാണ്ടി. പ്രവാസികളുടെ വിഷയങ്ങൾ കേൾക്കാനും അതിനു പരിഹാരം കാണാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്വന്തം ജീവിതം ജനങ്ങൾ എങ്ങനെ ഉൾക്കൊണ്ടു എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിൻറെ ജീവചരിത്രം വരും തലമുറക്ക് പ്രചോദനമാകട്ടെ. പ്രവാസലോകത്ത് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സഹായിക്കാനുള്ള അ നല്ല മനസ്സിനെ കാണാതിരിക്കാൻ കഴിയുകയില്ല. അദ്ദേഹത്തിൻ്റെ ആത്മാവിനു നിത്യശാന്തി നേരുന്നതായി ഒഐസിസി  ജിദ്ദ കോഴിട് ജില്ല കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.