അബഹയിൽ വാഹനപകടത്തിൽ മരണപ്പെട്ട ഹാരിസിൻ്റെ  മൃതദേഹം ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ കബറടക്കി

♠ മുഹമ്മദ് ഷാഫി തിരൂർ

അസീർ:  അബഹയിൽ വാഹനപകടത്തിൽ മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്ത്  ചെറുവാടി വേണായിക്കോട്ട് ആലിക്കുട്ടിയുടെ മകൻ ഹാരിസിൻ്റെ  മൃതദേഹം ബുധനാഴ്ച രാവിലെ 10 മണിക്ക് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുകയും വൈകുന്നേരം 5  മണിയോടെ ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ കബറടക്കുകയും ചെയ്തു,

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി  അസീർ കെ. എം.സി.സി  ലീഗൽ സെൽ ചെയർമാൻ  ഇബ്രാഹിം പട്ടാമ്പി, അമീർ കോട്ടക്കൽ, നസീർ കണ്ടങ്ങൾ,  ആംബുലൻസ് തന്ന് സഹായിച്ച മൈ കെയർ ഹോസ്പിറ്റൽ മാനേജ്മെൻ്റ്, എന്നിവരെ ഹാരിസിൻറെ കുടുംബം നന്ദി അറിയിച്ചു.