ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു

ജിദ്ദ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു. ജനകീയനായ മുഖ്യമന്ത്രി എന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. പ്രവാസികളോട് പ്രത്യേക മമതയും അവരുടെ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുള്ള ഉമ്മൻ ചാണ്ടി കേസുകളിൽ കുടുങ്ങിയും നാട്ടിൽ പോകാനാവാതെയും വിദേശ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന ഒട്ടേറെ പ്രാസികൾക്ക് രക്ഷകനായിരുന്നു. അദ്ദേഹത്തിൻ്റെ വേർപാട് മലയാളികൾക്ക് ഒന്നാകെയും പ്രത്യേകിച്ച് പ്രവാസികൾക്ക് തീരാനഷ്മാണെന്ന് ആക്ടിങ് പ്രസിഡൻറ് ജാഫറലി പാലക്കോടും ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായിയും അനുശോചനത്തിൽ പറഞ്ഞു.






