പുതുവത്‌സരത്തില്‍ പുതിയ കിസ്‌വ അണിഞ്ഞ് വിശുദ്ധ ദേവാലയം

മക്ക: ഹിജ്‌റ  കലണ്ടർ അനുസരിച്ചു ഇന്ന് പുതുവത്‌സരമാണ്. ലോക മുസ്‌ലിംങ്ങളുടെ ആരാധനാലയമായ മക്കയിലെ വിശുദ്ധ കഅ്ബയും പുത്തനുടുപ്പണിഞ്ഞിരിക്കയാണ്. വിശുദ്ധ കഅ്ബയുടെ മൂടുപടമായ കിസ്‌വ ചൊവ്വാഴ്ച രാത്രിയിലാണ് കഅ്ബയെ അണിയിച്ചത്. കഅബയില്‍ പഴയ കിസ്‌വ ഘടിപ്പിച്ച സ്വര്‍ണ്ണ മോതിരങ്ങള്‍ നീക്കിയശേഷമാണ് പഴയ കിസ്‌വ മാറ്റിയത്. ശേഷം കഅ്ബയില്‍ പുതിയ കിസ്‌വ അണിഞ്ഞു. വിദഗ്ധരടങ്ങിയ സംഘമാണ് പുതിയ കിസ് അണിയുന്ന ചടങ്ങ് കൃത്യമായി നിര്‍വ്വഹിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

കൈകൊണ്ട് നിര്‍മ്മിച്ച എംബ്രോയിഡറികളോട് കൂടിയ 56 കിസ്‌വകളുടെ കഷ്ണങ്ങള്‍ 100ഓളം കരകൗശല വിദഗ്ധരാണ് നിര്‍മ്മിച്ചത്. ഓരോ കഷ്ണവും എംബ്രോയിഡറി ചെയ്യാന്‍ 60 മുതല്‍ 120 ദിവസം വരെ എടുത്തു. പിന്നീട്ട് 56 കിസ്‌വയുടെ കഷ്ണങ്ങളും ചേര്‍ത്ത് കഅ്ബയുടെ നാല് ഭാഗങ്ങളിലും അണിയുകയാണ് ചെയ്തത്. പതിവ് വാര്‍ഷിക ചടങ്ങിന്റെ ഭാഗമായി മാത്രമാണ് പുതിയ കിസ്‌വ അണിയുന്ന ചടങ്ങിനെ കാണുന്നത്.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com